5ാം വർഷവും ഇഫ്താർ വിഭവങ്ങൾ ഒരുക്കി യൂത്ത് ഇന്ത്യ ബഹ്‌റൈൻ
മനാമ: തുടർച്ചയായ അഞ്ചാം വർഷവും ലേബർ ക്യാന്പുകളിൽ ഇഫ്താർ വിഭവങ്ങൾ ഒരുക്കി യൂത്ത് ഇന്ത്യ ബഹ്‌റൈന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. പ്രയാസമനുഭവിക്കുന്ന ക്യാന്പുകളിൽ നേരിട്ടെത്തി നോന്പ് തുറക്കാൻ ആവശ്യമായ വിഭവങ്ങളുടെ കിറ്റുകൾ ആണ് ഇവർ എത്തിക്കുന്നത്. ഇതിനോടകം അസ്‌കർ, മൽകിയ, മാമീർ എന്നിവിടങ്ങളിൽ അഞ്ഞൂറിലധികം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.
ദിശ സെന്റർ റിഫയുമായി സഹകരിച്ചു നടത്തുന്ന ഈ പരിപാടിക്ക് ദിശ ഡയറക്ടർ അബ്ദുൽ ഹഖ്, യൂത്ത് ഇന്ത്യ സേവന വിഭാഗം കൺവീനർ മുഹമ്മദ് മിൻഹാജ് എന്നിവർ നേതൃത്വം നൽകുന്നു.

