ഇഫ്താർ ഫുഡ് കിറ്റ് വിതരണം നൽകി ദുമിസ്ഥാൻ റോഡ് ചാരിറ്റി അസോസിയേഷൻ
മനാമ: ഇഫ്താർ ഫുഡ് കിറ്റ് വിതരണം നൽകി ദുമിസ്ഥാൻ റോഡ് ചാരിറ്റി അസോസിയേഷൻ വാട്സാപ്പ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ സജീവമാകുന്നു. ഇതോടൊപ്പം ഹമദ് ടൗണിലെ വിവിധ പ്രദേശങ്ങളിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ജോലി ഇല്ലാത്തവർക്കും ഇവർ ഭക്ഷണ കിറ്റ് വിതരണവും ചെയ്തുവരുന്നുണ്ട്.
ഇവരുടെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി താത്കാലിക കമ്മിറ്റിയും നിലവിൽ വന്നു. നസീർ പൊന്നാനി രക്ഷാധികാരിയായുള്ള കമ്മിറ്റിയുടെ പ്രസിഡണ്ട് അനസ് മാവുണ്ടിരിയും, സെക്രട്ടറി അൻവർ എം ഇയങ്കോടുമാണ്.

