ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററിൽ ടെലി ഹെൽത്ത് കൺസൽട്ടേഷൻ സേവനങ്ങൾ ആരംഭിച്ചു


മനാമ: ബഹ്റൈനിലെ പ്രമുഖ ആതുരാലയമായ ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററിൽ ടെലി ഹെൽത്ത് കൺസൽട്ടേഷൻ സേവനങ്ങൾ ആരംഭിച്ചു. ആവശ്യക്കാർക്ക് ഇത് വഴി വീട്ടിലിരുന്ന കൊണ്ട് വിദഗ്ധ ഡോക്ടർമാരുമായി സംസാരിക്കാം. എന്ന ലിങ്കിലൂടെയാണ് ഈ സേവനം ലഭിക്കുക. വ്യക്തിവിവരങ്ങൾ നൽകിയതിന് ശേഷം ആവശ്യമായ ഡോക്ടറെ തിരഞ്ഞെടുത്ത് ഫീസ് അടച്ചതിന് ശേഷം അപ്പോയിന്റ്മെന്റ് സമയം ഫോണിലൂടെയോ, ഇമെയിലിലൂടെയോ ലഭിക്കും.

പതിനനഞ്ച് മിനുട്ടാണ് കൺസൽട്ടേഷൻ നീണ്ടുനിൽക്കുക. ആഴ്ച്ചയിൽ എല്ലാ ദിവസവും രാവിലെ ഒന്പത് മുതൽ വൈകുന്നേരം ഒന്പത് മണി വരെ ഈ സേവനം ലഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed