കോവിഡ് പ്രതിസന്ധി; പതിനഞ്ചായിരം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാനൊരുങ്ങി മലബാർ ഗോൾഡ്


മനാമ: കോവിഡ് ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ്. ഗൾഫ് രാജ്യങ്ങളിൽ പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് പതിനഞ്ചായിരം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നു. അരി, ധാന്യവർഗങ്ങൾ, എണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ ആവശ്യസാധനങ്ങൾ അടങ്ങിയ കിറ്റ് മുപ്പത് ദിവസത്തെ ഉപയോഗത്തിനുള്ളതാണ്.

ഒരു ലക്ഷത്തി അറുപ്പത്തിയഞ്ചായിരം ദിനാറാണ് കിറ്റ് വിതരണത്തിനായി വകയിരുത്തിയിരിക്കുന്നത്.
എംബസികൾ, പ്രദേശിക സംഘടനകൾ, നോർക്ക, കെഎംസിസി, റെഡ് ക്രസന്റ്, മലബാർ ഗോൾഡിന്റെ ഉപഭോക്താക്കൾ എന്നിവരിലൂടെയാണ് ആവശ്യക്കാരെ കണ്ടെത്തുകയെന്ന് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഓപ്പറേഷൻസ് എം.ഡി ഷംലാൽ അഹമദ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed