നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന 1049 ലേബർ ക്യാന്പുകൾക്ക് നോട്ടീസ് അയച്ചു
മനാമ: രാജ്യത്ത് നിയമം ലംഘിച്ച് പ്രവർത്തിച്ചു വരുന്ന 1049 ലേബർ ക്യാന്പുകൾക്ക് നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു. മുൻസിപ്പിൽ ടീമിന്റെ നേതൃത്വത്തിലാണ് നാല് ഗവർണറേറ്റുകളിലും ഇത് സംബന്ധിച്ച പരിശോധന നടന്നത്. മൊത്തത്തിൽ ആയിരത്തി അറന്നൂറ്റി നാല് ക്യാന്പുകളാണ് നിയമം ലംഘിച്ചിരിക്കുന്നത്.
ക്യാന്പുകളിൽ താമസിക്കുന്ന തൊഴിലാളികളുടെ സുരക്ഷാ സംവിധാനങ്ങളിലാണ് പാളിച്ചകൾ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഇരുന്നൂറോളം തൊഴിലുടമകൾ സൗകര്യങ്ങൾ മെച്ചപ്പെടുത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. നോട്ടീസ് കിട്ടി മുപ്പത് ദിവസത്തിനുള്ളിലാണ് നിയമലംഘനങ്ങൾ ശരിയാക്കേണ്ടത്. അല്ലാത്തവർക്കെതിരെ കർശന നടപടികൾ ഉണ്ടാകും.

