തംകീൻ സാന്പത്തികസഹായ നടപടികൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യം


മനാമ: കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ചെറുകിട വ്യവസായങ്ങളെയും സ്ഥാപനങ്ങളെയും സഹായിക്കുന്ന തംകീൻ സാന്പത്തികസഹായ നടപടികൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യവുമായി ബഹ്റൈൻ പാർലിമെന്റ് അംഗങ്ങൾ. പതിനേഴായിരം അപേക്ഷകളാണ് തംകീന് ഇത് സംബന്ധിച്ച് ലഭിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടവിതരണം ആരംഭിച്ചതായും തംകീൻ അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് പോരെന്നും, ഇനിയും ധാരാളം പേർക്ക് സഹായത്തിന്റെ ആവശ്യമുണ്ടെന്നുമാണ് എംപിമാർ ഇന്നലെ പാർലിമെന്റിൽ സൂചിപ്പിച്ചത്.

മാർച്ച് പകുതി മുതൽ അടച്ചിടേണ്ടി വന്നത് കാരണം പല സ്ഥാപനങ്ങളും അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും അവർ ചൂണ്ടികാണിച്ചു. പ്രത്യേകിച്ച് സലൂൺ, ജിം, മസാജ് പാർലറുകൾ, ഫിറ്റ്നെസ് സെന്ററുകൾ എന്നിവ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ വിഷയം മെയ് അഞ്ചിന് ചെവ്വാഴ്ച്ച വീണ്ടും ചർച്ച ചെയ്യാൻ വേണ്ടി മാറ്റിവെച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed