അത്യാവശ്യക്കാർക്ക് താമസസൗകര്യമൊരുക്കി ബഹ്റൈൻ നോർക്കാ ഹെൽപ്പ് ഡെസ്ക്


മനാമ : കോവിഡ് കാലത്ത് വിവിധ കാരണങ്ങളാൽ താമസിക്കാൻ ഇടമില്ലാത്ത കുടുംബങ്ങൾക്കും വ്യക്തികൾക്കും താത്കാലിക താമസസൗകര്യം ബഹ്‌റൈൻ നോർക്ക ഹെൽപ്‌ ഡസ്‌ക്ക് ഒരുക്കുന്നു. ഇത് സംബന്ധിച്ച് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, സമാജം ചാരിറ്റി കമ്മിറ്റി ജനറൽ കൺവീനർ കെ. ടി. സലിം എന്നിവർ സായൂജ് ടി. കെ, ശിഹാബുദ്ധീൻ ബ്ലൂവെയിൽ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ധാരണയായി.

നൗഷാദ് പൂന്നൂർ, സൈനൽ കൊയിലാണ്ടി എന്നിവരും ചർച്ചയിൽ സന്നിഹിതരായിരുന്നു. ഷിറാസ് പൂന്നൂർ നൽകിയ താമസ സൗകര്യവും ഇതിനായി ലഭ്യമായിട്ടുണ്ട്. ആവശ്യമുള്ള അർഹരായ ആളുകൾക്ക്‌ സമാജം കേന്ദ്രമായി പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് ഡെസ്കിലോ, കെ.ടി സലീമിനെ 33750999 എന്ന നന്പറിലോ, സുബൈർ കണ്ണൂരിനെ 39682974 എന്ന നന്പറിലോ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed