ടെലിഹെൽത്ത് സേവനങ്ങൾ ആരംഭിച്ച് കിംസ് ബഹ്റൈൻ
മനാമ: കിംസ് ബഹ്റൈൻ മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ ടെലി ഹെൽത്ത് സേവനങ്ങൾ ആരംഭിച്ചു. ഒപി വിഭാഗം രോഗികൾക്ക് ഓഡിയോ വീഡിയോ സംവിധാനങ്ങളിലൂടെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനമാണ് ഇതിലൂടെ ലഭിക്കുന്നത്.
കോവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ടെലി ഹെൽത്ത് സേവനം ആരംഭിച്ചത്. ശനിയാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെ രാവിലെ ഒന്പത് മുതൽ വൈകുന്നേരം ഒന്പത് മണി വരെയയുള്ള നേരത്ത് പതിനഞ്ച് മിനുട്ട് നേരത്തേക്കാണ് അപ്പോയിന്റ്മെന്റ് ലഭിക്കുക.

