മലയാളം:അധ്യാപനവും സർഗ്ഗാത്മകമായി മാറണമെന്ന് ശാരദക്കുട്ടി

മനാമ:മലയാള ഭാഷ പഠനം മാത്രമല്ല അദ്ധ്യാപനവും സർഗ്ഗാത്മകമായി മാറിയാൽ മാത്രമാണ് ഭാഷ വെല്ലുവിളികളെ അതിജീവിക്കുകയുള്ളു എന്ന് പ്രഭാഷകയും എഴുത്തുകാരിയും മലയാളം മിഷൻ ഉപദേശക സമിതിയംഗവുമായ ശാരദ കുട്ടി ടീച്ചർ അഭിപ്രായപ്പെട്ടു.
കേരള സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള മലയാളം മിഷൻ ബഹറിൻ ചാപ്പ്റ്ററിന്റെ ആഭിമുഖ്യത്തിൽ ബഹറിൻ കേരളീയ സമാജത്തിൽ മലയാള മഹോത്സവത്തിൽ ശാരദ കുട്ടി ടീച്ചർ, പ്രമുഖ ഇന്ത്യൻ നയതന്ത്രജ്ഞനായ ടി.പി ശ്രീനിവാസ് വിശിഷ്ടാത്ഥിതി ആയിരുന്നു,
ബഹറിൻ കേരളീയ സമാജത്തിലെ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന മലയാളം പാഠശാല, ബഹറിൻ പ്രതിഭ,കേരള സോഷ്യൽ സെന്റർ ,ശ്രീനാരയണ കൾച്ചറൽ സൊസൈറ്റി, ഗുരുദേവ സോഷ്യൽ സൊസൈറ്റി ദിശ സെന്റെർ , വ്യാസ ഗോകുലം
എന്നി സംഘടനകളുടെ മലയാള പാഠശാല സംയുക്ക്മായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
വിവിധ പാഠശാലകളെ പ്രതിനിധികരിച്ച് 400 റോളം കുട്ടികളാണ് സംഘഗാനം, നൃത്താവിഷ്ക്കാക്കാരങ്ങൾ എന്നിവയിൽ പങ്കെടുത്തത്.
ബഹറിൻ മലയാളം മിഷൻ ചാപ്റ്റർ പ്രസിഡണ്ടും ബഹറിൻ കേരളീയ സമാജം പ്രസിഡണ്ടുമായ പി വി രാധകൃഷ്ണണപിള്ള പൊതുയോഗത്തിന്റെ അധ്വക്ഷനായിരുന്നു,
മലയാളം മിഷൻ ചാപ്പറ്റർ സെക്രട്ടറി ബിജു എം സതീഷ്, ജോയിന്റ് സെക്രട്ടറി രജിത അനി
ബഹറിൻ മലയാളം മിഷൻ ഉപദേശക സമിതി ചെയർമാൻ സോമൻ ബേബി, സമാജം സെക്രട്ടറിയും മലയാളം മിഷൻ ബഹറിൻ ചാപ്പ്റ്ററ്റർ വൈസ് പ്രസിഡണ്ട് എം.പി. രഘു .ചാപ്പറ്റർ വിദ്ധ ഗദ്ധ സമിതി ചെയർപേഴ്സൺ ,മിഷ നന്ദകുമാർ, എന്നിവർ മലയാള മഹോത്സവത്തിൽ സംസാരിച്ചു,