തെയ്യം വരവായി....വടകര സഹൃദയ വേദി  വടകര മഹോത്സവം സ്വാഗതസംഘം രൂപീകരിച്ചു 


മനാമ:വടകരയുടെ കളരിപ്പയറ്റും വടകരയുടെ കലാ പാരമ്പര്യവും പ്രവാസികൾക്ക് മുന്നിലെയ്‌ക്കെത്തിച്ച ബഹ്‌റൈനിലെ വടകരക്കാരുടെ കൂട്ടായ്മയായ വടകര വടകര സഹൃദയ വേദിയുടെ   മഹോത്സവം ട്വന്റി ട്വന്റി സ്വാഗതസംഘ രൂപീകരണ യോഗം അൽസഗയ റസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടന്നു. സഹൃദയ വേദിയുടെ അംഗങ്ങളും, ബഹ്റൈനിലെ വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്ത സ്വാഗതസംഘ രൂപീകരണ യോഗത്തിൽ സംഘടനയുടെ പ്രസിഡന്റ് സുരേഷ് മണ്ടോടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി വിനീഷ് എം.പി സ്വാഗതവും മുഖ്യരക്ഷാധികാരി ആർ.പവിത്രൻ കലാ വിഭാഗം സെക്രട്ടറി എം.സി പവിത്രൻ എന്നിവർ പരിപാടികളെ കുറിച്ച് വിശദീകരിച്ചു.

മലബാറിലെ ഉത്സവങ്ങളുടെ ഭാഗമായ വിവിധ തെയ്യങ്ങളെയും തനത് കലകളായ ദഫ്മുട്ട്, കോൽക്കളി, എന്നിവയെയും സമന്വയിപ്പിച്ചുകൊണ്ട് 2020 ജനുവരി 3 ന് ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന വടകര മഹോത്സവത്തിൽ വടകരയുടെ സാംസ്ക്കാരികത്തനിമ വിളംബരം ചെയ്യുന്ന ഘോഷയാത്രയും, സാംസ്കാരിക സദസ്സും, വിവധ പവലിയനുകളും ഉണ്ടാകും. സാംസ്കാരിക സദസ്സിൽ പാറക്കൽ അബ്ദുള്ള എം.എൽ.എ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

പ്രവാസികൾക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഉത്സവങ്ങൾ തനിമ നഷ്ടപ്പെടാതെ ഉത്സവാന്തരീക്ഷത്തിൽ നടത്തുക എന്നതാണ് വടകര സഹൃദയവേദി ലക്ഷ്യമിടുന്നത്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി ബഹറിനിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളെ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

ദേവീസ് ബാലകൃഷ്ണൻ ചെയർമാനായും എം.ശശിധരൻ ജനറൽ കൺവീനറായും ഉള്ള സംഘാടക സമിതിയിൽ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. സോമൻ ബേബി, പ്രിൻസ് നടരാജൻ, എസ്.വി ജലീൽ, റസാഖ് മൂഴിക്കൽ,രാജീവ്‌ വെള്ളിക്കോത്ത്, ജനാർദ്ദനൻ, യൂ.കെ ബാലൻ, ബാബു മാഹി എന്നിവരാണ് രക്ഷാധികാരികൾ. ബഹ്റൈനിലെ വിവിധ സംഘടനാ പ്രതിനിധികൾ വടകര മഹോത്സവത്തിന് ആശംസകളർപ്പിച്ച് സംസാരിച്ചു. ഷൈനി ദിലീപ്, ഷാജി വളയം, വിജയൻ കാവിൽ, രാജേഷ് പി.എം, ശ്രീജിത്ത്‌ മൊകേരി, ഗിരീഷ്‌ കല്ലേരി എന്നിവർ നിയന്ത്രിച്ച യോഗത്തിൽ അഷ്റഫ് എൻ.പി നന്ദി രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed