ഇന്ത്യൻ സ്‌കൂൾ നവീകരിച്ച ഓഡിറ്റോറിയവും ഷട്ടിൽ കോർട്ടും:ഉത്ഘാടനം ഇന്ന് 


മനാമ:ഇന്ത്യൻ സ്‌കൂൾ ഇസാ  ടൌൺ ക്യാംപസിൽ നവീകരിച്ച ജഷന്മാൾ ഓഡിറ്റോറിയവും അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച ഷട്ടിൽ കോർട്ടും ഇന്ന് വൈകീട്ട് ഉല്ഘാടനം ചെയ്യുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. വൈകീട്ട് 7 മണിക്ക് നടക്കുന്ന ചടങ്ങിൽ ബഹ്‌റൈൻ ബാഡ്‌മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഹിസാം അൽ അബ്ബാസി മുഖ്യാതിഥി ആയിരിക്കും.തുടർന്ന് ഷട്ടിൽ ബാഡ്മിന്റൺ പ്രദർശന മത്സരവും നടക്കും.ഓഡിറ്റോറിയം വാട്ടർ പ്രൂഫിംഗ്,എൽ ഇ ഡി ലൈറ്റിങ് സിസ്റ്റം പി വി സി ഇൻഡോർ ഫ്ളോറിങ്,തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ കോർട്ട് സ്‌കൂൾ  വിദ്യാർഥികൾക്ക് മുതൽക്കൂട്ടായിരിക്കുമെന്ന് സ്പോർട്ട്സ് ചുമതലയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജേഷ് നമ്പ്യാർ അഭിപ്രായപ്പെട്ടു.ഇന്ന് വൈകീട്ട് നടക്കുന്ന ചടങ്ങിൽ രക്ഷിതാക്കളും അഭ്യുദയ കാംക്ഷികളും സംബന്ധിക്കണമെന്ന് സ്‌കൂൾ മാനേജുമെന്റ്  വാർത്താക്കുറിപ്പിലൂടെ അറിയിച്ചു 

You might also like

  • Lulu Exchange
  • Straight Forward

Most Viewed