റിയാദിലേക്കുള്ള സെർവീസുകൾ താത്കാലികമായി റദ്ദാക്കി ഗൾഫ് എയർ; ഒക്ടോബർ 17 വരെ വിമാനങ്ങൾ ഉണ്ടാകില്ലെന്ന് അധികൃതർ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന്റെ റിയാദിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി. ഇന്ന് ( ഒക്ടോബർ 12 ) മുതൽ ഒക്ടോബർ 17 രാത്രി 12 മണിവരെയുള്ള കാലയളവിലാണ് റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയത്.

യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി. സർവീസുകൾ റദ്ദാക്കിയതുമൂലം ബുദ്ധിമുട്ടുകൾ നേരിടുന്ന യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് ഗൾഫ് എയർ അറിയിച്ചു.

യാത്രക്കാർക്ക് ടിക്കറ്റ് റീബുക്കിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി എയർലൈന്റെ ഗ്ലോബൽ കോൺടാക്റ്റ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. ഇതിനായി +973 17373737 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. യാത്രക്കാർക്കുണ്ടാകുന്ന അസൗന്യങ്ങളിൽ എയർലൈൻ അധികൃതർ ഖേദം പ്രകടിപ്പിക്കുകയും, യാത്രക്കാരുടെ ഭാഗത്തുനിന്നും സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുകയും ചെയ്തു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed