കൊല്ലം പ്രവാസി അസോസിയേഷന്റെ 'പൊന്നോണം 2026' വർണ്ണശബളമായി
പ്രദീപ് പുറവങ്കര
കേരളീയ തനിമയുടെയും ഒത്തൊരുമയുടെയും സ്നേഹസംഗമമായി കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ.) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പൊന്നോണം 2026' അദാരി പാർക്കിൽ വെച്ച് വിപുലമായി ആഘോഷിച്ചു. ബഹ്‌റൈനിലെ കെ.പി.എയുടെ പത്ത് ഏരിയകളിൽ നിന്നുള്ള നിരവധി അംഗങ്ങളാണ് ആഘോഷച്ചടങ്ങുകളിൽ പങ്കെടുത്തത്.
asdasd
ആഘോഷത്തിന്റെ ഭാഗമായി ആയിരത്തിമുന്നൂറിലധികം പേർക്കായി വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ ഒരുക്കി. മുതിർന്ന കലാകാരന്മാരുടെയും പ്രവാസശ്രീ അംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികളും, കെ.പി.എ. സിംഫണിയുടെ നേതൃത്വത്തിലുള്ള സംഗീതവിരുന്നും ആഘോഷത്തിന് മാറ്റുകൂട്ടി. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.പി.എ. പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ച യോഗത്തിൽ പൊന്നോണം 2026 ജനറൽ കൺവീനർ സന്തോഷ് കാവനാട് സ്വാഗതം ആശംസിച്ചു.
ererss
ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, സാമൂഹിക പ്രവർത്തകൻ സുബൈർ കണ്ണൂർ, കെ.പി.എ. രക്ഷാധികാരി ചന്ദ്രബോസ്, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, കെ.പി.എ. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കെ.പി.എ. വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി അനൂബ് തങ്കച്ചൻ തുടങ്ങിയ ഭാരവാഹികൾ ചടങ്ങിന് നേതൃത്വം നൽകി. അസിസ്റ്റന്റ് ട്രഷറർ സിദ്ദീഖ് ഷാൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
sdfsdf

