'ടീൻ സ്പേസ്' ടീനേജ് സ്റ്റുഡന്റസ് കോൺഫറൻസ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ വിദ്യാർത്ഥി വിഭാഗമായ വിസ്‌ഡം സ്റ്റുഡന്റസും റയ്യാൻ സ്റ്റഡി സെന്ററും ചേർന്ന് "ടീൻ സ്പേസ്" എന്ന പേരിൽ ടീനേജ് സ്റ്റുഡന്റസ് കോൺഫറൻസ് സംഘടിപ്പിച്ചു. കൗമാരക്കാരിൽ ലക്ഷ്യബോധവും പ്രതീക്ഷയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവെയർനസ് സെന്റർ മലയാള വിഭാഗം പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എഡ്യൂക്കേഷൻ സെക്രട്ടറി സാദിഖ് ബിൻ യഹ്‌യ അധ്യക്ഷത വഹിച്ചു.
ഭാവിപഠനവും ജോലി സാധ്യതകളും തിരഞ്ഞെടുക്കുന്നതിനേക്കാൾ അതിനായുള്ള തയ്യാറെടുപ്പുകൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച എക്സ് ആൻഡ് വൈ ലേണിംഗ് സെന്റർ സി.ഇ.ഒ അജ്മൽ സി. പറഞ്ഞു. ലഭ്യമായ സാമ്പത്തിക സ്രോതസ്സുകളുടെ ഉപയോഗം ഇതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മദീന യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായ മുഹമ്മദ് അജ്മൽ ഫൗസാൻ അൽ ഹികമി, സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി, വസീം അഹ്‌മദ് അൽ ഹികമി എന്നിവർ വിവിധ വിഷയാധിഷ്ഠിത സെഷനുകൾക്ക് നേതൃത്വം നൽകി.
അബ്ദു റഹ്മാൻ രിസാലുദ്ദീൻ, ഇഹ്‌സാൻ അബ്ദു ലത്വീഫ് എന്നിവരുടെ ഖുർആൻ പാരായണത്തോടെ പരിപാടികൾ ആരംഭിച്ചു. പ്രോഗ്രാം കൺവീനർ സഹീൻ നിബ്രാസ് സ്വാഗതവും സെന്റർ ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ ആശംസകളും അറിയിച്ചു. സ്വാലിഹ് അൽ ഹികമി പരിപാടി നിയന്ത്രിച്ചു.
sdfgdsg

