ഫ്രണ്ട്സ് ഓഫ് അടൂർ ബഹ്റൈൻ ഓണാഘോഷം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ അടൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ 'ഫ്രണ്ട്‌സ് ഓഫ് അടൂർ' ഇരുപത്തൊന്നാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സൽമാനിയ കലവറ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന ആഘോഷത്തിൽ ധാരാളം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.
അത്തപ്പൂക്കളം, മാവേലി തമ്പുരാനെ വരവേൽക്കൽ, ചെണ്ടമേളം, വടംവലി, ഡാൻസ്, സംഘഗാനം, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, അടൂർ ഓർക്കസ്ട്രയുടെ സംഗീത വിരുന്ന് എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
പ്രസിഡന്റ് ബിനുരാജ് തരകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബിജുമോൻ പി. വൈ. സ്വാഗതം ആശംസിച്ചു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജേന്ദ്രകുമാർ നായർ, ബിജു കോശി മത്തായി, സയ്ദ് എം.എസ്, അഞ്ജലി സജികുമാർ, ശോഭ സജി, സുഭാഷ് തോമസ് എന്നിവർ ആശംസകൾ നേർന്നു.
കൾച്ചറൽ സെക്രട്ടറി അഖിൽ കുമാർ, സൂരജ് ജോയ് തരകൻ എന്നിവരുടെ നേതൃത്വത്തിൽ വനിതാവേദി അംഗങ്ങളുടെ സഹകരണത്തോടെയാണ് കലാപരിപാടികൾ ഒരുക്കിയത്. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സിബി അടൂർ, സജികുമാർ, സൈബു ജോൺ, ജോർജ് കെ. ജോർജ്, ലൂക്കോസ് ഷാബു, റെജി എം. ചെറിയാൻ, ജോബി കുര്യൻ, റോബി പുന്നൻ, മത്തായി സജി, ഗ്ലാടിസ് ബിനുരാജ്, വിഷ്ണുപ്രിയ അഖിൽ, സിനി പൊന്നച്ചൻ, രമ്യ പള്ളിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റും ആഘോഷ കൺവീനറുമായ വിനോദ് ഡാനിയേൽ നന്ദി രേഖപ്പെടുത്തി.
sfsfsd

