ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി; ഒക്ടോബർ 21-ന് വിദ്യാരംഭം


ശാരിക

മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങളുടെ ഒന്നാം ദിവസമായ ഒക്ടോബർ 11 ഞായറാഴ്ച എസ്.എൻ.സി.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യൂനേക്കോ കമ്പനി സിഇഒ ജയശങ്കർ വിശ്വനാഥൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

article-image

എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പ്രകാശ് കെ.പി. സ്വാഗതവും, എഡ്യൂക്കേഷൻ സെക്രട്ടറി സുധ സുനിൽ നന്ദിയും രേഖപ്പെടുത്തി. സന്ധ്യ ബിലോജ് ചടങ്ങുകൾ ഏകോപിപ്പിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 21 ബുധനാഴ്ച വിജയദശമി നാളിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിക്കും. പ്രദീപ് പുറവങ്കര കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നു നൽകും.

article-image

വിദ്യാരംഭ ചടങ്ങുകളിലേക്ക് കുട്ടികളെ രജിസ്റ്റർ ചെയ്യുന്നതിനായി സന്ധ്യ ബിലോജ് (36406623), സുധ സുനിൽ (33490580) എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

dfdsfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed