ഗോകുലം ഗോപാലന് വടകര സഹൃദയവേദിയുടെ ആദരം


പ്രദീപ് പുറവങ്കര

ബഹ്‌റൈൻ: ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ പ്രമുഖ വ്യവസായിയും സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഗോകുലം ഗോപാലന് വടകര സഹൃദയവേദിയുടെ നേതൃത്വത്തിൽ ആദരവും സ്വീകരണവും നൽകി.

article-image

sdd

article-image

ഔറ ആർട്സ് സെന്ററിൽ വെച്ച് നടന്ന സ്വീകരണച്ചടങ്ങിൽ വടകര സഹൃദയവേദി പ്രസിഡന്റ് എൻ.പി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.സി. പവിത്രൻ സ്വാഗതം ആശംസിച്ച ചടങ്ങുകൾ രക്ഷാധികാരി ശശിധരൻ നിയന്ത്രിച്ചു.

വടകര സഹൃദയവേദിയുടെ മുഖ്യ രക്ഷാധികാരി ആർ. പവിത്രൻ ശ്രീ ഗോകുലം ഗോപാലന് ഉപഹാരം (ബൊക്ക) നൽകി സ്വീകരിച്ചു. ജനറൽ സെക്രട്ടറി എം.സി. പവിത്രനും പ്രസിഡന്റ് എൻ.പി. അഷ്‌റഫും ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.

article-image

ഔറ ആർട്സ് ചെയർമാൻ മനോജ് മയ്യന്നൂർ, സാമൂഹിക പ്രവർത്തകൻ രാജീവ് ഇ.വി., എസ്.എൻ.സി.എസ് പ്രതിനിധികളായ ചന്ദ്രബോസ്, കൃഷ്ണകുമാർ, കുടുംബ സഹൃദയവേദി പ്രതിനിധി അജിത്ത്, സെവൻ ആർട്സ് പ്രസിഡന്റ് ജേക്കബ് തേക്കുംതോട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

വടകര സഹൃദയവേദിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വനിതാവേദി പ്രവർത്തകരും ഉൾപ്പെടെ നിരവധിയാളുകൾ ചടങ്ങിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് എം.എം. ബാബു നന്ദി രേഖപ്പെടുത്തി.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed