ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി; വിദ്യാരംഭം ഒക്ടോബർ 21-ന്


പ്രദീപ് പുറവങ്കര

മനാമ: മനാമ കാനൂ ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ (ജി.എസ്.എസ്.) ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കമായി. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ജി.എസ്.എസ്. കുടുംബാംഗവുമായ മിഥുൻ മോഹൻ ഭദ്രദീപം കൊളുത്തി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിലിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി ദേവദത്തൻ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ സതീഷ് കുമാർ, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. അസിസ്റ്റൻറ് ട്രഷറർ ശിവജി ശിവദാസൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

ഉദ്ഘാടന ചടങ്ങിന് അനുബന്ധമായി അജിത്ത് പ്രസാദിന്റെ നേതൃത്വത്തിൽ ഭക്തിഗാനസുധയും, ജി.എസ്.എസ്. കുടുംബാംഗം കുമാരി ആരാധ്യ സതീഷ് അവതരിപ്പിച്ച ഭരതനാട്യവും അരങ്ങേറി.

സൊസൈറ്റിയിൽ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന വിവിധ ചടങ്ങുകളും കലാപരിപാടികളുമാണ് ഒരുക്കിയിട്ടുള്ളത്. വരുന്ന ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ഭക്തിഗാനസുധയും സൊസൈറ്റി അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടക്കും.
കഴിഞ്ഞ 14 വർഷമായി തുടർച്ചയായി സംഘടിപ്പിച്ചു വരുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് പൂജവെപ്പും, ഒക്ടോബർ 21 ബുധനാഴ്ച രാവിലെ വിദ്യാരംഭവും നടക്കും. പ്രമുഖ വ്യവസായിയും ബി.കെ.ജി. ഹോൾഡിംഗ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.ജി. ബാബുരാജൻ വിദ്യാരംഭ ചടങ്ങിൽ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നു നൽകും.

article-image

ആഘോഷങ്ങളുടെയും ചടങ്ങുകളുടെയും സുഗമമായ നടത്തിപ്പിനായി എന്റർടൈൻമെന്റ് സെക്രട്ടറി ബിനുമോൻ ചുങ്കപ്പാറ, മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത് വാസപ്പൻ, ട്രഷറർ അജികുമാർ, പബ്ലിക് റിലേഷൻസ് സെക്രട്ടറി രജീഷ് പട്ടാഴി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

വിദ്യാരംഭ ചടങ്ങിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്കായി മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 3434 7514 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

്ംെി്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed