ഓൺലൈൻ തട്ടിപ്പ്: 7 ലക്ഷത്തോളം ദിനാർ വീണ്ടെടുത്തു; ആഫ്രിക്കൻ വംശജയായ സ്ത്രീ ബഹ്റൈനിൽ അറസ്റ്റിൽ


പ്രദീപ് പുറവങ്കര

മനാമ: ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ വംശജയായ സ്ത്രീയെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഏകദേശം 7,00,000 ബഹ്‌റൈൻ ദിനാറിലധികം തുക അധികൃതർ വീണ്ടെടുത്തിട്ടുണ്ട്.

ആന്റി-കറപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ഒരു ബാങ്ക് അക്കൗണ്ടിലൂടെ നടന്ന സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. രാജ്യത്തിന് പുറത്തുനിന്നുള്ള തട്ടിപ്പ് പ്രവർത്തനങ്ങളുമായി ഈ അക്കൗണ്ടിന് ബന്ധമുണ്ടെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

ഒരു കമ്പനി ഓൺലൈൻ തട്ടിപ്പിനിരയായതിനെ തുടർന്ന് വിദഗ്ദ്ധ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് തുക കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ട് കണ്ടെത്താനായത്. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

article-image

acssaasassa

You might also like

  • Lulu Exchange
  • Straight Forward

Most Viewed