തൊഴിൽ തർക്കത്തിൽ വിധി; മുൻ ജീവനക്കാരന് പലിശയടക്കം 3,400-ലധികം ദിനാർ നൽകാൻ ട്രാവൽ കമ്പനിക്ക് കോടതി ഉത്തരവ്


പ്രദീപ് പുറവങ്കര

മനാമ: ട്രാവൽ ആൻഡ് ടൂറിസം കമ്പനിയിൽ 16 വർഷം സേവനമനുഷ്ഠിച്ച മുൻ സെയിൽസ് മാനേജർക്ക് അർഹമായ കുടിശ്ശികയും ശമ്പള തുകയും നൽകാൻ വിനോദസഞ്ചാര കമ്പനിക്ക് ബഹ്‌റൈൻ ഹൈ ലേബർ കോടതിയുടെ ഉത്തരവ്. 3,407 ബഹ്‌റൈൻ ദിനാർ പരാതിക്കാരന് നൽകാനാണ് കോടതി വിധിച്ചത്.

അടിസ്ഥാന ശമ്പളമായ 840 ദിനാറും അലവൻസായ 150 ദിനാറും ഉൾപ്പെടെ പ്രതിമാസം 990 ദിനാറായിരുന്നു അദ്ദേഹത്തിന്റെ വേതനം. എന്നാൽ 2021 മുതൽ പ്രതിമാസം 247.5 ദിനാർ വീതം കമ്പനി തടഞ്ഞുവെച്ചതായും, കുടിശ്ശിക തുക നൽകിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരൻ കോടതിയെ സമീപിച്ചത്. അനാവശ്യമായി വെട്ടിക്കുറച്ച 2,970 ദിനാറും, കുടിശ്ശികയായ 437 ദിനാറും തിരികെ നൽകണമെന്നും അദ്ദേഹം ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

ശമ്പള തുക നൽകിയതിനോ അല്ലെങ്കിൽ തുക വെട്ടിക്കുറച്ചതിനോ വ്യക്തമായ നിയമപരമോ കരാർ അധിഷ്ഠിതമോ ആയ തെളിവുകൾ ഹാജരാക്കാൻ കമ്പനിക്ക് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.

വേതനം വൈകിയതിന് പ്രതിവർഷം 6 ശതമാനം മുതൽ പരമാവധി 12 ശതമാനം വരെ നഷ്ടപരിഹാരം നൽകാനും സൗജന്യമായി സർവീസ് സർട്ടിഫിക്കറ്റ് കൊടുക്കുവാനും, കോടതി ചെലവുകളുടെ ഭാഗമായുള്ള 100 ദിനാർ വക്കീൽ ഫീസും അടയ്ക്കാനും വിനോദസഞ്ചാര കമ്പനിയോട് ഹൈ ലേബർ കോടതി ഉത്തരവിട്ടു.

#BahrainLabourCourt #LabourRightsBahrain #BahrainNews #4PMNews

article-image

xzcdds

You might also like

  • Lulu Exchange
  • Straight Forward

Most Viewed