കളരിമല മുത്തപ്പൻ ക്ഷേത്ര ബഹ്‌റൈൻ കൂട്ടായ്മ ഓണം ബക്രീദ് ആഘോഷവും സൗഹൃദ സംഗമവും ഒക്ടോബർ 25ന്
മനാമ:ബഹ്‌റൈനിലെ കളരിമല മുത്തപ്പൻ ക്ഷേത്ര കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണം ഈദ് ആഘോഷം ഒക്ടോബർ 25 ന് ബാങ് സാങ് തായി ഹാളിൽ വച്ച് സംഘടിപ്പിക്കുമെന്ന് കൂട്ടായ്മയുടെഭാരവാഹികൾ അറിയിച്ചു. ക്ഷേത്ര നടപ്പന്തൽ നിർമാണത്തോടൊപ്പം ജാതി മത ഭേദമന്യേ ജീവകരുണ്യ പ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂടായ്മ പ്രവർത്തിക്കുന്നതെന്നും അതിന്റെ ഭാഗമായുള്ള പരിപാടികൾ ആവിഷ്കരിച്ചിരിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. മണിയൂർ നവോദയ സ്കൂളിനു അടുത്ത് ഒരു വർഷം മുമ്പാണ് കളരിമല മുത്തപ്പൻ ക്ഷേത്രം സ്ഥാപിതമായത്.പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.കൺവീനർ ജയൻ മന്ത്രത്തൂർ,കൺവീനർമാർ :പ്രവീൺ,വിജേഷ്,ഗോപാലൻ വി സി.ഫിനാൻസ്:പ്രകാശൻ എൻ,ഭാസ്കരൻ കെ എം,മുജീബ് വി,രാമചന്ദ്രൻ എം.പ്രോഗ്രാം:മജീദ് ഇ ,മിഥുൻ പി ടി,അഷ്‌റഫ് പി ടി കെ. ഭക്ഷണം:ബൈജു കെപി,രാജൻ എളവന,സതീശൻ പി പി.വിഷ്ണു കെ കെ.സ്വീകരണം:സജിലേഷ്,വിനോദ് കുറുംതോടി,ബഷീർ വലിയാടി,സനൽ പി .

