മായമില്ലാത്ത  ഭക്ഷ്യോൽപ്പന്നങ്ങളുമായി  'കോട്ടയം കിച്ചൺ ' ബഹ്‌റൈനിൽ 


മായമില്ലാത്ത  ഭക്ഷ്യോൽപ്പന്നങ്ങളുമായി  'കോട്ടയം കിച്ചൺ ' ബഹ്‌റൈനിൽ 
മനാമ:മായമില്ലാത്തതും വിഷരഹിതവുമായ ശുദ്ധമായ ഗ്രോസറി ഇനങ്ങളും അതോടൊപ്പം തന്നെ മലയാളികളുടെ പ്രിയപ്പെട്ട ചില ഭക്ഷണ സാധനങ്ങളും മാത്രം  വിപണിയിൽ എത്തിച്ച കോട്ടയത്തെ പ്രമുഖ ബ്രാൻഡ്  'കോട്ടയം കിച്ചൺ  'ബഹ്‌റൈനിലും അതിന്റെ ഫ്രാഞ്ചൈസി ആരംഭിക്കുന്നു . ബഹ്‌റൈൻ സൽമാനിയ ആശുപത്രി പ്രധാന കവാടത്തിനു  എതിർഭാഗം  (കോപ്പി ടോപ്പിനടുത്ത്) നാളെ (ഒക്ടോബർ 18 വെള്ളിയാഴ്ച) രാവിലെ 8 മണിക്ക് തുറന്നു പ്രവർത്തനമാരംഭിക്കുമെന്നു മാനേജുമെന്റ് അറിയിച്ചു  .കോട്ടയത്ത് ആരംഭിച്ച സ്‌ഥാപനം പെട്ടെന്ന് തന്നെ ജനമനസ്സിൽ ഇടം പിടിച്ചതിനെ തുടർന്നാണ് പ്രവാസലോകത്തും ഈയൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നതെന്ന് സ്‌ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ ജൈസൺ കാവുങ്കൽ പറഞ്ഞു. കേരളത്തിന് പുറത്തെ ആദ്യത്തെ ഔട്ട്ലെറ്റാണ് ബഹ്റൈനിലേത്.നാടൻ അരി (കഴുകി വൃത്തിയാക്കിയത്),അരിപ്പൊടി,ശുദ്ധമായ വെളിച്ചെണ്ണ, ഡ്രൈ ജാക്ക് ഫ്രൂട്ട്,ഉണക്കക്കപ്പ,കോട്ടയം കാരുടെ മാത്രം വിഭവമായ പാനി തുടങ്ങിയവയും മറ്റെല്ലാ  ഗ്രോസറി സാമഗ്രികളും ഇവിടെ ലഭ്യമാകും.ഉത്ഘാടനവേളയിലും തുടർന്നും  എല്ലാവരുടെയും സഹകരണം വേണമെന്ന് മാനേജുമെന്റ് അഭ്യർഥിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed