മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും യു.ഡി.എഫ്-എല്‍.ഡി.എഫ് ധാരണ: ശ്രീധരന്‍പിള്ള
തിരുവനന്തപുരം: മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ വോട്ടുമറിക്കാന്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഇരുമുന്നണികളും തമ്മിലുള്ള ധാരണ കാരണം വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും അട്ടിമറി നടക്കുമോ എന്ന ആശങ്കയുണ്ടെന്നും പിള്ള പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫിനെ സഹായിക്കുന്നത് കോണ്‍ഗ്രസാണ്. മഞ്ചേശ്വരത്ത് രണ്ട് പഞ്ചായത്തുകളില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാന്‍ ഇരുമുന്നണികളും ഒത്തുകളിച്ചു. സി.പി.എം- കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. സി.പി.എം-സി.പി.ഐ പാര്‍ട്ടികളില്‍ ഭാരവാഹികളായ 287 പേര്‍ ഇതിനോടകം ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ടെന്നും പിള്ള അവകാശപ്പെട്ടു.

