ഇന്ത്യൻ ക്ലബ്ബ്  ടാലന്റ് ഫെസ്റ്റ്:രജിസ്‌ട്രേഷൻ ഒക്ടോബർ 15 വരെ നീട്ടി 


മനാമ:ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന കലാ സാഹിത്യ മത്സരമായ ടാലന്റ് ഫെസ്റ്റിൽ പേര് നൽകുന്നതിനുള്ള അവസാന തീയ്യതി ഒക്ടോബർ 15 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു.പരീക്ഷകളും നവരാത്രി കാലവും ആയതിനാല് നിരവധി  രക്ഷിതാക്കളുടെ അഭ്യർഥന മാനിച്ചാണ് അവസാന തീയ്യതി 15 വരെ ആക്കിയതെന്ന്  ടാലന്റ് ഫെസ്റ്റ് സംഘാടകർ പറഞ്ഞു.
 എല്ലാ ഇന്ത്യൻ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള ഒരു വേദി ഈ കലോത്സവത്തിലൂടെ വാഗ്ദാനം ചെയ്യുന്നു. 2001 ഒക്ടോബർ 1 നും 2014 ഒക്ടോബർ 30 നും ഇടയിൽ ജനിച്ച ഇന്ത്യൻ കുട്ടികൾക്ക് ടാലന്റ് ഫെസ്റ്റ് - 2019 ൽ പങ്കെടുക്കാനുള്ള  അർഹതയുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടിക്ക് നിയമാനുസൃതമായ ബഹ്‌റൈൻ റെസിഡൻസ് പെർമിറ്റ് ഉണ്ടായിരിക്കണം. അതിനു പുറമെ മത്സരാർത്ഥി ബഹ്‌റൈനിലെ ഏതെങ്കിലും അംഗീകൃത സ്കൂളിലെ വിദ്യാർത്ഥിയായിരിക്കണം.

ടാലന്റ് ഫെസ്റ്റിനെ അഞ്ച് വിഭാഗങ്ങളായി ന്നു. സാഹിത്യം, സംഗീതം, കല, കര കൗശലം, നൃത്തം എന്നിവയിൽ  വ്യക്തിഗതമായും ഗ്രൂപ്പടിസ്ഥാനത്തിലും  മത്സരങ്ങൾ നടത്തുന്നതായിരിക്കും. വ്യക്തിഗത പുരസ്ക്കാരങ്ങളും ആയിരക്കണക്കിന് ട്രോഫികളും ജേതാക്കളെ കാത്തിരിക്കുന്നു. പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ നൽകും.
വ്യക്തിഗത, ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തുന്ന മത്സരങ്ങളിൽ  5 ഗ്രൂപ്പുകളിലായി കുട്ടികൾക്ക് 126 ഇവന്റുകൾ നടത്തും. 2019 നവംബർ മാസത്തിലാണ് മത്സരങ്ങൾ നടക്കുന്നത്  .
www.indianclubbahrain.com എന്ന ഓൺ ലൈൻ വിലാസം വഴിയോ  ഇന്ത്യൻ ക്ലബ് റിസപ്ഷനിലോ (രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെയും വൈകുന്നേരം 5 മുതൽ രാത്രി 10 വരെയും) 2019 ഒക്ടോബർ 15-നോ അതിനു മുമ്പോ ആയി  രജിസ്ട്രേഷൻ നടത്താവുന്നതാണ്.
 പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി കാർ പാർക്കിംഗ് ക്ലബ് പരിസരത്ത് ലഭ്യമാണ്.
ജനറൽ കൺവീനർ  ജോസ് ഫ്രാൻസിസ് (മൊബൈൽ നമ്പർ 39697600), ജോയിന്റ് കൺവീനർമാർബാലമുരുകൻ, ജോസഫ് ജോയ് എന്നിവരുടെ നേതുത്വത്തിലാണ് ഐസിബി ടാലന്റ് ഫെസ്റ്റ് - 2019 സംഘടിപ്പിച്ചിരിക്കുന്നത്.    

You might also like

  • Lulu Exchange
  • Straight Forward

Most Viewed