കൊല്ലത്ത് മകൻ അമ്മയെ കൊന്ന് കുഴിച്ചുമൂടി


കൊല്ലം: ചെമ്മാമുക്കിൽ മകൻ അമ്മയെ കൊന്ന് കുഴിച്ച് മൂടി. ചെമ്മാമുക്ക് സ്വദേശിനി സാവിത്രി (84) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ സുനിൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയെ കാണാനില്ലെന്ന് കാട്ടി മകൾ നേരത്തെ പോലീസ് േസ്റ്റഷനിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത്. സുനിൽ കുമാർ മദ്യപാനിയാണെന്ന് പോലീസ് വ്യക്തമാക്കി. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed