ജി,എസ്,എസ്, നവരാത്രിമഹോത്സവവും വിദ്യാരംഭവും  ആഘോഷിച്ചു


മനാമ:ബഹ്‌റൈന്‍ കാനു ഗാര്‍ഡന്‍ ഗുരുദേവ സോഷ്യല്‍ സൊസൈറ്റി  നവരാത്രി മഹോത്സവവും വിദ്യാരംഭവും സംഘടിപ്പിച്ചു 

  ജി.എസ്.എസിലെ കുട്ടികളുടെ ദൈവദശകം പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ച  സാംസ്‌കാരിക സമ്മേളനം
 പരിപാടിയില്‍ ജി.എസ്.എസ്. ചെയര്‍മാന്‍  കെ ചന്ദ്രബോസ് അധ്യക്ഷനായിരുന്നു. മുഖ്യ അഥിതിയും   പ്രശസ്ത നടനും, കേരള നിയമസഭ സാമജികനുമായ  മുകേഷ് ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ ഉത്ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി  രാജേഷ്‌ കണിയാംപറമ്പില്‍ സ്വാഗത പ്രസംഗം നടത്തി. 4പി എം ന്യൂസ് ചീഫ് റിപ്പോര്‍ട്ടറും, ഗായകനു മായ  രാജീവ്‌ വെള്ളിക്കോത്തും, വോയിസ്‌ ഓഫ് പാലക്കാട്‌ എക്സികുട്ടിവ് അംഗം  ജയറാം എന്നിവര്‍ ആശംസ പ്രസംഗം നടത്തി.  വൈസ് ചെയര്‍മാന്‍  ജോസ് കുമാര്‍  കൃതജ്ഞത രേഖപ്പെടുത്തി. 

ചടങ്ങില്‍ വച്ച് വോയിസ്‌ ഓഫ് പാലക്കാട്‌ (VOP പൊന്നോണം പുരസ്‌കാരം) ഡയറക്ടര്‍ ബോര്‍ഡ്‌  ജി.എസ്.എസ്. ചെയര്‍മാന്‍  കെ. ചന്ദ്രബോസിനെ  ആദരിച്ചു.  അദ്ധേഹത്തിന്‍റെ സുസ്ഥിര്‍ഹാമായ സേവനം കണക്കാക്കിയാണ് ഈ ബഹുമതി നല്‍കിയത് എന്ന് അവരുടെ ഡയറക്ടര്‍ ബോര്‍ഡ്‌ അറിയിച്ചു. ചടങ്ങിൽ  നര്‍മ്മ ബഹ്‌റൈന്‍ കോമഡി ടീംമിന്‍റെ മിമിക്സ് കാര്‍ണിവല്‍ സീസണ്‍ 2 വിന്റെ
ഫ്ലയെര്‍  മുകേഷ് വേദിയില്‍ വച്ച് ഉത്ഘാടനം ചെയ്തു.
 പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തില്‍വച്ച് മുകേഷ് ആദ്യക്ഷരം പകര്‍ന്നു കൊടുത്തു.

article-image

ജി,എസ്,എസ്, നവരാത്രിമഹോത്സവവും വിദ്യാരംഭവും  ആഘോഷിച്ചു

article-image

ഗുരുദേവാ നവരാത്രി ആഘോഷം 

article-image

ഗുരുദേവാ നവരാത്രി ആഘോഷം 

You might also like

  • Lulu Exchange
  • Straight Forward

Most Viewed