ജ​മ്മു കാ​ഷ്മീ​രി​ൽ പോ​സ്റ്റ് പെ​യ്ഡ് മൊ​ബൈ​ൽ സേ​വ​നം തി​ങ്ക​ളാ​ഴ്ച മു​ത​ൽ പു​നഃ​സ്ഥാ​പി​ക്കും


ശ്രീനഗർ: ജമ്മു കാഷ്മീരിലെ പത്തു ജില്ലകളിൽ തിങ്കളാഴ്ച മുതൽ പോസ്റ്റ് പെയ്ഡ് മൊബൈൽ സേവനം പുനഃസ്ഥാപിക്കും. പ്രത്യേക പദവി റദ്ദാക്കിയതോടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സാധാരണനില കൈവരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. മൊബൈല്‍ സേവനം പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായി 25 ഇന്‍റർനെറ്റ് കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും തുറന്നിട്ടുണ്ട്. വിനോദ സഞ്ചാര മേഖലകളിൽ ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, കാഷ്മീരിലെ സാധാരണക്കാർക്ക് ഇന്‍റർനെറ്റ്, പ്രീപെയ്ഡ് മൊബൈല്‍ സേവനം ഉടന്‍ ലഭിക്കില്ലെന്നാണ് സൂചന.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed