സംഗമം ഇരിഞ്ഞാലക്കുട ഭവനപദ്ധതി: ആദ്യത്തെ വീട് ലിസ മനോഹരന്


മനാമ: ബഹ്റൈനിലെ സംഗമം ഇരിങ്ങാലക്കുടയുടെ സൗജന്യ ഭവന പദ്ധതിയുടെ ഭാഗമായി ബഹ്റൈനിലെ അൽ നമല്‍ ഗ്രൂപ്പ് ഓഫ്  കന്പനിയുടെ സഹകരണത്തോടെ പണിതു കൊടുക്കുന്നആദ്യത്തെ വീട് ഇരിഞ്ഞാലക്കുട ചെമ്മമ്മണ്ടയിലുള്ള ലിസ മനോഹരന് .ഓഗസ്റ്റ് 10 ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് ഠാണാവിലുള്ള ഇരിഞ്ഞാലക്കുട ടൗണ്‍ കോപറേറ്റീവ് ബാങ്ക് ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ലിസ മനോഹരന് തൃശൂർ എം .പി. ടി .എൻ പ്രതാപന്‍ താക്കോല്‍ ദാനകര്‍മ്മം നിര്‍വ്വഹിക്കും.


2019 ചടങ്ങിൽ അതിഥികളായി ഇരിഞ്ഞാലക്കുട എം എൽ എ പ്രൊ.കെ. യൂ .അരുണൻ, മുൻ തൃശൂര്‍  എം .പി. .സി .എൻ. ജയദേവന്‍, മുൻഎം എൽ എ. അഡ്വ: ഉണ്ണിയാടൻ കൂടാതെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സംഗമം ഇരിഞ്ഞാലക്കുട ഹൗസിങ്   പ്രോജക്ട്  കമ്മിറ്റി അംഗങ്ങളായ വേണുഗോപാല്‍, വിജയന്‍ ശിവദാസന്‍,  സുരേഷ് ടി, വൈദ്യനാഥ്, ശ്രീധരന്‍ ടി.ആര്‍, നന്ദകുമാര്‍ വി.പി, ഉണ്ണികൃഷ്ണന്‍, വി.പി , ഉണ്ണികൃഷ്ൻ , സുധീഷ്, സുനില്‍ ,മോഹൻ ടി, ആര്‍.എസ് അശോകന്‍, രുദ്രന്‍, ഹരിപ്രകാശ്, ജോണ്‍ ആലപ്പാട്ട്, തന്‍സീര്‍, നിസാര്‍, അഷറഫ്, കൃഷ്ണകുമാര്‍, മുരളി കുഞ്ഞിലിക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed