മിന്നി മൗസിന്റെ ശബ്ദം നിലച്ചു; റുസ്സി ടെയ്‍ലർ‍ വിടവാങ്ങി


വാഷിംഗ്ടൺ: ലോകമെമ്പാടും ആരാധകരുള്ള കഥാപാത്രങ്ങളാണ് മിക്കി മൗസും കാമുകി മിന്നി മൗസും. മിന്നി മൗസിന് ശബ്‍ദം നൽ‍കി  ശ്രദ്ധ നേടിയ റുസ്സി ടെയ്‍ലർ‍ അന്തരിച്ചു. 75 വയസ്സായിരുന്നു. റുസ്സി ടെയ്‍ലർ‍ 1986ലാണ് മിന്നി മൗസിന് ശബ്‍ദം കൊടുക്കാൻ തുടങ്ങുന്നത്. 200ഓളം പേർ‍ ഓഡിഷനിൽ‍ പങ്കെടുത്തതിൽ‍ നിന്നാണ് റുസ്സി ടെയ്‍ലറെ തിരഞ്ഞെടുത്തത്. തുടർ‍ന്ന് അങ്ങോട്ട് ഡി‍സ്‍നിയുടെ എല്ലാ മിന്നി മൗസ് കഥാപാത്രങ്ങൾ‍ക്കും ശബ്‍ം നൽ‍കിയത് റുസ്സി ടെയ്‍ലറാണ്. റസ്സി ടെയ്‍ലറിന്റെ മരണത്തോടെ മിന്നി മൗസിന് ശബ്‍ദം നഷ്‍ടപ്പെട്ടുവെന്ന് ആണ് വാൾ‍ട് ഡി‍സ്‍നി പറയുന്നത്.

മിക്കി മൗസിന് ശബ്‍ദം നൽ‍കിയ  വെയ്‍ൻ ഓൾ‍വൈൻ ആണ് റുസ്സി ടെയ്‍ലറിന്റെ ഭർ‍ത്താവ്. വെയ്‍ൻ ഓൾ‍വൈൻ 2009ൽ‍ മരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed