മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിക്കുന്നു


മനാമ: മിഡിൽ ഈസ്റ്റ്‌ മെഡിക്കൽ സെന്ററും (എം.ഇ. എം) ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്ററും സംയുകതമായി, ഹിദ്ദിൽ തൊഴിലാളികൾ ഒന്നിച്ചു താമസിക്കുന്ന ഭാഗത്ത്  സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 26 വെള്ളിയാഴ്ച കാലത്ത് 9 മണി മുതൽ വൈകീട്ട്‌ 4 മണിവരെയാണ് ക്യാമ്പ്. എം.ഇ. എം ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ് ഡോ: നന്ദ കുമാർ, പ്രിവന്റീവ് ഡെന്റിസ്റ്റ് ഡോ: ജൈസ്ജോയ്, ജനറൽ പ്രാക്റ്റീഷനർമാരായ ഡോ: നൗഷർ എം. ലബീബ്, ഡോ: വക്കാസ് അക്തർ, ഡോ: ദിവ്യ ദേവ് എന്നിവരുടെ സേവനം ക്യാമ്പിൽ  ഉണ്ടായിരിക്കും.  ഷുഗർ, പ്രെഷർ, പല്ലിന്റെ പരിശോധനകൾ എന്നിവയ്ക്കൊപ്പം മരുന്നും നൽകും.എല്ലാവരെയും  മെഡിക്കൽ ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 17464848 ,  33015579, 39125828, 39842451 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed