കോ​ട്ട​യ​ത്ത് പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി


കോട്ടയം: കേരള കോൺഗ്രസ്− എമ്മിലെ അഭിപ്രായ ഭിന്നത കണക്കിലെടുത്ത് കോൺഗ്രസ് വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ ക്വാറം തികഞ്ഞില്ലെന്ന് പരിഗണിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. തിരഞ്ഞെടുപ്പ് വ്യാഴാഴ്ച ഉറപ്പായും നടക്കുമെന്നും വരണാധികാരി കൂടിയായ കളക്ടർ പി.കെ സുധീർ ബാബു അറിയിച്ചു. കേരളാ കോൺഗ്രസിന് അവകാശപ്പെട്ട പ്രസിഡന്‍റ് സ്ഥാനത്തേക്കു ജോസ് കെ. മാണി വിഭാഗവും പി.ജെ. ജോസഫ് വിഭാഗവും സ്ഥാനാർത്ഥികളെ നിർത്തിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. പ്രശ്നപരിഹാരത്തിനു ചേർന്ന യു.ഡി.എഫ് യോഗം പരിഹാരമാകാതെ പിരിഞ്ഞു. ഇതോടെയാണ് കോൺ‍ഗ്രസ് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. കോൺ‍ഗ്രസ് നിലപാട് കെ.പി.സി.സി തീരുമാനിക്കുമെന്നും പ്രസിഡന്‍റു സ്ഥാനം കേരള കോൺ‍ഗ്രസ്−എമ്മിന് അവകാശപ്പെട്ടതാണെന്നും ഡി.സി.സി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് പറഞ്ഞു.

ആറ് അംഗങ്ങളുള്ള കേരള കോൺ‍ഗ്രസ്−എമ്മിൽ ജോസ് കെ. മാണി വിഭാഗം കാഞ്ഞിരപ്പള്ളി ഡിവിഷൻ മെംബർ സെബാസ്റ്റ്യൻ കുളത്തുങ്കലിനെയാണു മത്സരിപ്പിക്കുന്നത്. പി.ജെ ജോസഫ് വിഭാഗം കങ്ങഴ ഡിവിഷൻ മെംബർ അജിത് മുതിരമലയെ സ്ഥാനാർത്ഥിയാക്കും. ഇരുവിഭാഗങ്ങളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുള്ള കത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കു നൽകി. കേരള കോൺഗ്രസ് അംഗങ്ങളുടെ വീടുകളുടെ മതിലിലാണ് പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിന്‍റെ വിപ്പ് പതിപ്പിച്ചിരിക്കുന്നത്. എട്ട് അംഗങ്ങളുള്ള കോൺഗ്രസിന്‍റെ നിലപാടാണ് തിരഞ്ഞെടുപ്പിൽ നിർണായകമാകുക. കോൺ‍ഗ്രസിനു നിലവിൽ ഒറ്റയ്ക്കു മത്സരിച്ചാലും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റു സ്ഥാനത്തേക്ക് വിജയിക്കാനാകും. കോൺ‍ഗ്രസ്− എട്ട്, കേരള കോൺ‍ഗ്രസ് എം− ആറ് (ജോസ്, ജോസഫ് വിഭാഗങ്ങൾക്ക്), സി.പി.എം ആറ്, സി.പി.ഐ− ഒന്ന്, കേരള ജനപക്ഷം സെക്യുലർ− ഒന്ന് എന്നിങ്ങനെയാണു കക്ഷിനില.

You might also like

  • Lulu Exchange
  • Straight Forward

Most Viewed