യു എ ഇ എക്സ്ചേ ഞ്ച് മെഗാ നറുക്കെടുപ്പ്; ഭാഗ്യം തുണച്ചത് സാധാരണ തൊഴിലാളിയെ


മനാമ: യു എ ഇ എക്സ്ചേഞ്ചിലൂടെ പണം അയക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ ഭാഗ്യവാനെ തെരഞ്ഞെടുക്കുന്ന പ്രമോഷനിൽ ഇത്തവണ നിനച്ചിരിക്കാതെ ഭാഗ്യം തുണച്ചത് സാധാരണ തൊഴിലാളിയെ.സിത്രയിൽ ഒരു സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്ന ഇന്ത്യക്കാരനായ  മുഹമ്മദ് മിൻഹാസ്(22) ആണ് ആ ഭാഗ്യവാൻ. യു എ ഇ എക്സ്ചേ ഞ്ച് മെഗാ നറുക്കെടുപ്പിൽ 10000 ഡോളർ ആണ് മുഹമ്മദിന് സമ്മാനമായി ലഭിച്ചത്.സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന അവസരത്തിൽ ആണ് തന്നെ ഭാഗ്യം തുണച്ചതെന്നും  തന്റെ സഹോദരിയുടെ വിവാഹത്തിന് വേണ്ടിയാണ് ഈ തുക  നീക്കിവയ്ക്കുന്നതെന്നു മുഹമ്മദ്   പറയുന്നു. മെഗാ നറുക്കെടിപ്പിൽ പാവപ്പെട്ട തൊഴിലാളിക്ക് തന്നെ ഇങ്ങനെയൊരു ഭാഗ്യ സമ്മാനം നൽകാനായതിൽ അഭിമാനമുണ്ടെന്ന് യു എ ഇ എക്സ്ചേഞ്ച് പ്രതിനിധികൾ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹെഡ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ മുഹമ്മദിന്  സമ്മാനത്തുക കൈമാറി.എക്സ്ചേഞ്ച് ബഹ്‌റൈൻ എക്സികുട്ടീവ് ഡയറക്ടർ ആൻഡ് ജനറൽ മാനേജർ ആകാശ് നൈൻവാൾ,എച്ച് ആർ ഹെഡ് പ്രശാന്ത്,മാർക്കറ്റിങ് ഹെഡ് സോഹൻ ജംവാൾ,ക്ലസ്റ്റർ ഹെഡ് അമൂർദേശ് ,രംഗനാഥ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു

You might also like

  • Lulu Exchange
  • Straight Forward

Most Viewed