37 വർഷത്തെ പ്രവാസത്തിന് വിട: കെ. സതീന്ദ്രന് യാത്രയയപ്പ് നല്‍കുന്നു


മനാമ: മുപ്പത്തിയേഴു വർഷത്തെ  ബഹ്‌റൈൻ പ്രവാസ ജീവിതത്തിനു ശേഷം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങി പോകുന്ന ബഹ്‌റൈൻ പ്രതിഭയുടെ സമുന്നത നേതാവും , ബഹ്‌റൈൻ സാമൂഹ്യ പൊതു രംഗത്തെ സജീവ പ്രവര്‍ത്തകനുമായ കെ സതീന്ദ്രന് ഇന്ന്  വൈകിട്ട് 8  മണിക്ക് ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച്  യാത്ര അയപ്പ് നൽകുന്നു . ഇന്ന് നടക്കുന്ന യാത്രയയപ്പിൽ ബഹ്‌റൈൻ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. സുബൈർ കണ്ണൂരിന്റെ നേതൃത്വത്തിൽ ഉള്ള സംഘാടക സമിതിയാണ് ഇതിനായി പ്രവർത്തിക്കുന്നത് . യാത്ര അയപ്പ് സമ്മേളനം ബഹ്‌റൈൻ പ്രതിഭ വൈസ് പ്രസിഡന്റ് പി ശ്രീജിത്ത് ഉദ്‌ഘാടനം ചെയ്യും.
 
ബഹ്റൈന്‍ പ്രതിഭയുടെ സീനിയർ നേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും. മുപ്പതു വർഷത്തോളമായി ബഹ്‌റൈൻ പ്രതിഭയോടൊപ്പം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെ,സതീന്ദ്രന്‍ പ്രതിഭ ആർട്സ് സെക്രെട്ടറി , ട്രഷറർ , ഓഡിറ്റർ , പ്രസിഡണ്ട് , സെക്രെട്ടറി തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.  കൂടാതെ നോർക്ക , ഐ സി ആർ എഫ് അംഗം ,ഐ സി ആർ എഫ് വൈസ് ചെയർമാൻ , ഐ സി ആർ എഫ് ലേബർ വെൽഫെയർ കോർഡിനേറ്റർ , സ്‌പെക്ട്രയുടെ വിവിധ കാലയളവുകളിലെ സംഘാടകൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു .കൈരളി ചാനലിന്റെ പരിപാടിയായ  പ്രവാസ ലോകത്തിന്റെ ബഹ്‌റൈൻ പ്രതിനിധിയായും നിരവധി വര്ഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
 
നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായിട്ടുണ്ട്.   തലശേരി കോടിയേരി സ്വദേശിയാണ് സതീന്ദ്രന്‍. ഭാര്യ മിനി സതീന്ദ്രൻ 
ബഹ്‌റൈൻ പ്രതിഭ വനിതാ വേദിയുടെ പ്രസിഡന്റ്,  സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് . മക്കൾ സുമിത് , നിജിത് . ലിജിത് എന്നിവരാണ്. യാത്രയയപ്പ് യോഗത്തിൽ എല്ലാ പ്രതിഭ കുടുംബങ്ങളും പങ്കെടുക്കണമെന്ന് ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ് മഹേഷ് മൊറാഴ , സെക്രെട്ടറി ഷെരിഫ് കോഴിക്കോട് എന്നിവർ അഭ്യര്‍ത്ഥിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed