എ.എൽ വിജയ് വീണ്ടും വിവാഹിതനാകുന്നു
ചെന്നൈ: സംവിധായകൻ എ.എൽ വിജയ് വീണ്ടും വിവാഹിതനാകുന്നുതായി റിപ്പോർട്ട്. ചെന്നൈ സ്വദേശിയായ ഡോ: ഐശ്വര്യയാണ് വധുവെന്നും വിവാഹം ജൂലൈ 11നായിരിക്കുമെന്നാണ് റിപ്പോർട്ട്. കുടുംബാംഗങ്ങളുടെ ആലോചനയിലാണ് എ.എൽ വിജയ് വീണ്ടും വിവാഹിതനാകാൻ ഒരുങ്ങുന്നത്.
നടി അമലാ പോളിനെയാണ് എ.എൽ വിജയ് ആദ്യം വിവാഹം കഴിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെ പ്രണയത്തിലായ ഇരുവരും 2014ലായിരുന്നു വിവാഹിതരായത്. ഒരു വർഷത്തിനു ശേഷം വിവാഹമോചനം നേടുകയായിരുന്നു.

