ദിലീപ് ചിത്രം ശുഭരാത്രി ഉടൻ തീയേറ്ററുകളിൽ
കൊച്ചി: ദിലീപ് അനു സിത്താര ചിത്രം ശുഭരാത്രി ജൂലൈ ആറിന് ചിത്രം വേൾഡ് വൈഡായി തീയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. അനുസിതാരയാണ് നായിക. അതേസമയം, ചിത്രത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് അപ്രതീക്ഷിത ട്വിസ്റ്റുകളെന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ നായിക നായകന്റെ കൂടെ ഇറങ്ങി പോകുകയും അന്പലത്തിൽ വെച്ച് വിവാഹിതരാവുകയും ചെയ്യുന്നു. അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് ശുഭരാത്രി’യിൽ ദൃശ്യവത്കരിക്കുന്നത്. അനു സിത്താരയുടെ മാതാപിതാക്കളായി ജയന്‍ ചേർത്തലയും രേഖ സതീഷും അഭിനയിക്കുന്നു.
100 ശതമാനം ഫാമിലി ചിത്രവും, 200 ശതമാനം ഫീൽ ഗുഡ് ചിത്രവുമെന്നാണ് പോസ്റ്റർ പങ്കുവെച്ച് ദിലീപ് കുറിച്ചിരിക്കുന്നത്. നെടുമുടി വേണു, സായി കുമാർ, ഇന്ദ്രൻസ്, നാദിർഷ, അജു വർഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെ.പി.എസി ലളിത, തെസ്‌നി ഖാൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.സംഗീതം ബിജിബാൽ. നിർമ്മാണം അരോമ മോഹൻ. വിതരണം അബാം മൂവീസ്. ആൽബിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

