റെഡ് സിഗ്നൽ ലംഘിച്ച് വാഹനം ഇടിച്ച് കുട്ടിക്ക് ഗുരുതര പരിക്ക്: ബഹ്റൈനിൽ ഡ്രൈവർ കസ്റ്റഡിയിൽ


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ ശൈഖ് ജാബർ അൽ സബാഹ് അവന്യൂവിൽ കാൽനടയാത്രക്കാർക്കുള്ള റെഡ് സിഗ്നൽ മറികടന്ന് വാഹനം ഓടിച്ച് കുട്ടിയെ ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇയാളെ കസ്റ്റഡിയിൽ വയ്ക്കാൻ പബ്ലിക് പ്രൊസിക്യൂഷൻ ഉത്തരവിട്ടു.

കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള പച്ച സിഗ്നൽ തെളിഞ്ഞിരുന്ന സമയത്താണ് ഡ്രൈവർ ശ്രദ്ധയില്ലാതെ വാഹനമോടിച്ച് കുട്ടിയെ ഇടിച്ചതെന്ന് പ്രൊസിക്യൂഷൻ വ്യക്തമാക്കി. ചോദ്യം ചെയ്യലിനിടെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കാണിച്ചതോടെ ഡ്രൈവർ കുറ്റം സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ സാങ്കേതിക, വൈദ്യശാസ്ത്ര റിപ്പോർട്ടുകൾ സമർപ്പിക്കാൻ അന്വേഷണസംഘത്തോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed