ഐമാക് ബഹ്‌റൈൻ സമ്മര്‍ ക്യാന്പ് സംഘടിപ്പിക്കുന്നു


മനാമ: ബഹ്റൈനിലെ  ഇന്ത്യൻ മ്യൂസിക് ആർട്സ്  സെന്ററിന്റെ ഗുഫൂല്‍, ബുക്ക്വാറ,  ഈസ്റ്റ് റിഫ എന്നിവിടങ്ങളിലുള്ള 3 സെന്ററുകളില്‍  സമ്മർ ക്ലാസുകൾ  ജൂലൈ  ഒന്ന്  മുതൽ ആരംഭിക്കുമെന്ന്  ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് വാർത്ത കുറിപ്പിൽ  അറിയിച്ചു. ജൂലൈ മാസം ഒന്നാം തീയതി മുതൽ ആഗസ്റ്റ് മാസം പതിനഞ്ചാം തീയതി വരെ  ഞായർ മുതൽ വ്യാഴം വരെയുള്ള  ദിവസങ്ങളിൽ  രാവിലെ  9 മുതൽ  ഉച്ചക്ക്  12വരെയാണ്  സമ്മർ ക്ലാസുകൾ  നടത്തുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
 
സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, മ്യൂസിക്, ഡ്രോയിംഗ്, കീബോർഡ്,  യോഗ എന്നിവയിൽ    പരിശീലനം  ലഭിക്കുന്നതാണ്.  കൂടാതെ ബോളി ഫിറ്റ്നസ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്,  പിക്നിക് എന്നിവയോടൊപ്പം ഗ്രാൻഡ് ഫിനാലെയിൽ മുഴുവൻ കുട്ടികളുടെയും അവതരണവും ഉണ്ടായിരിക്കുന്നതാണെന്ന് പ്രിൻസിപ്പൽ  സുധി പുത്തൻവേലിക്കര അറിയിച്ചു. കേരളത്തിലെയും  ഇന്ത്യയിലെയും  വിവിധ  ഇൻസ്റ്റിട്യൂട്ടുകളിൽ  പ്രവർത്തിച്ച അധ്യാപകരാണ്  ക്യാമ്പിന്  നേതൃത്വം  നൽകുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി  38096845, 35190043, 38094806, 34013351, 66601043, 39011324 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed