കസ്റ്റഡി മരണം: പോലീസിനും മരിച്ച രാജ്കുമാറിനുമെതിരെ മന്ത്രി എം.എം മണി
തിരുവനന്തപുരം: വായ്പാ തട്ടിപ്പ് കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ കൊല്ലപ്പെട്ട രാജ്കുമാറിനെതിരേയും പോലീസിനെതിരേയും മന്ത്രി എം.എം. മണി രംഗത്ത്. സർക്കാരിന് ചീത്തപ്പേരുണ്ടാക്കാൻ പോലീസ് അവസരം ഉണ്ടാക്കി. ഇതിൽ ദുരൂഹതയുണ്ടെന്ന് മണി പറഞ്ഞു.
മരിച്ച രാജ്കുമാർ കുഴപ്പക്കാരനായിരുന്നുവെന്നും ഇയാളുടെ മരണത്തിനു പിന്നിൽ പോലീസ് മാത്രമല്ല ഉത്തരവാദിയെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരും രാജ്കുമാറിനൊപ്പം തട്ടിപ്പു നടത്തിയിരുന്നു. ആരുടെ കാറിൽനിന്നാണ് രാജ്കുമാറിനെ പിടികൂടിയതെന്ന് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

