യൂറോപ്പിൽ റിക്കാർഡ് താപനില


പാരീസ്: യൂറോപ്പിൽ റിക്കാർഡ് താപനില. ഉഷ്ണതരംഗത്തിന്‍റെ പിടിയിലായ ഫ്രാൻസിൽ താപനില 45.9 ഡിഗ്രി(114.6 ഡിഗ്രി ഫാരൻഹീറ്റ്) രേഖപ്പെടുത്തി. രാജ്യത്തെ എക്കാലത്തേയും ഉയർന്ന താപനിലയാണിത്. ദക്ഷിണ ഫ്രാൻസിലെ ഗല്ലർഗ്വസ് ലെ മോൺട്യൂസ് ഗ്രാമത്തിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. ഫ്രാൻസിന്‍റെ നാലുമേഖലകളിൽ കാലാവസ്ഥാസേവനകേന്ദ്രം റെഡ് അലർട്ട് നൽകിയിട്ടുണ്ട്. രാജ്യത്തെ മറ്റിടങ്ങളിൽ ഓറഞ്ച് അലർട് തുടരും. ജർമനി, ഇറ്റലി, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇറ്റലിയിൽ 16 നഗരങ്ങളിൽ കൂടിയ താപനിലയെത്തുടർന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പുനൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed