ന്യൂ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് സ്കോളര്‍ഷിപ്പ്
മനാമ: ബഹ്റൈനിലെ ന്യൂ ഇന്ത്യന്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി അപൂര്‍വ്വ രാമകൃഷ്ണന് ഫ്രഞ്ച് ലാഗേജ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലാഗേജ് എന്‍ഹാന്‍സ്മെന്റ് കോഴ്സിന്റെ രണ്ടാഴ്ചയിലെ സ്കോളര്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. ബഹ്റൈനില്‍ മറ്റ് ആറു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നാളെയാണ് അപൂര്‍വ്വയും ഫ്രാന്‍സിലേക്ക് പുറപ്പെടുന്നത്.
പത്താം ക്ലാസ് സിബിഎസ്.ഇ പരീക്ഷയില്‍ അപൂര്‍വ്വ ഫ്രഞ്ചില്‍ ഉയര്‍ന്നമാര്‍ക്ക് നേടിയിട്ടുണ്ട് . ബഹ്റൈനിലെ അലൈയന്‍സ് ഫ്രാന്‍സെയുടെ ഡിഇഎല്‍എഫ് എവണ്‍ എ ടു പരീക്ഷയില്‍ പങ്കെടുക്കുകയും ഉയര്‍ന്ന സ്കോര്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ന്യൂ ഇന്ത്യന്‍ സ്കൂളിലെ ഫ്രഞ്ച് ഡിപ്പാര്‍ട്ട്മെന്റിന്റെ തലവന്‍ മുഹമ്മദ് ഷാഫി ഷരീഫാണ് അപൂര്‍വ്വയ്ക്ക് പരിശീലനം നല്‍കിയത്. ന്യൂ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ ജാന്‍ തോമസ്, ഡയറക്ടര്‍ ഡോ. ഗോപാലന്‍, പ്രിന്‍സിപ്പല്‍ ഗോപിനാഥ് മേനോന്‍ എന്നിവര്‍ അപൂര്‍വ്വയെ അഭിനന്ദിച്ചു.

