വായ്പ തിരിച്ചടയ്ക്കാത്തവരുടെ ആസ്തി വിവരങ്ങൾ ബാങ്കുകൾക്കു നൽകാൻ നിർദേശം
മുംബൈ: ആസ്തികളിൽനിന്നു കിട്ടാക്കടം തിരിച്ചുപിടിക്കാൻ ബാങ്കുകളെ സഹായിക്കുന്നതിനായി വായ്പാ വ്യവസ്ഥകൾ ലംഘിച്ചവരുടെ ആസ്തി വിവരങ്ങൾ വായ്പ നൽകിയ പൊതുമേഖലാ ബാങ്കുകൾക്കു നൽകാൻ ആദായ നികുതി വകുപ്പിനോടു സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി).
അവശ്യമെങ്കിൽ ആസ്തിവിവരങ്ങൾക്കൊപ്പം കടം തിരിച്ചടയ്ക്കാത്തവരുടെ മറ്റ് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും പൊതുമേഖലാ ബാങ്കുകൾക്കു നൽകാമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ, കിട്ടാക്കടം കണ്ടെത്താൻ മാത്രമേ വിവരങ്ങൾ ഉപയോഗിക്കൂയെന്നും മറ്റു കാര്യങ്ങൾക്ക് ഈ വിവരങ്ങൾ ഉപയോഗിക്കില്ലെന്നും ബാങ്ക് അധികൃതരിൽനിന്ന് ഉറപ്പ് വാങ്ങണമെന്നും സിബിഡിടി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

