ബഹ്‌റൈൻ ടൂറിസം: സന്ദർശകരുടെ എണ്ണത്തിൽ ബഹ്‌റൈൻ കോട്ട മുന്നിൽ


പ്രദീപ് പുറവങ്കര

മനാമ: 2026-ലെ ആദ്യ എട്ട് മാസങ്ങളിൽ ബഹ്‌റൈനിലെ സർക്കാർ സാംസ്‌കാരിക, പൈതൃക കേന്ദ്രങ്ങളിൽ എത്തിയ സന്ദർശകരിൽ ഭൂരിഭാഗവും ചരിത്രപ്രസിദ്ധമായ ബഹ്‌റൈൻ കോട്ട സന്ദർശിച്ചു. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ആകെ 3,93,536 പേരാണ് വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചത്. ഇതിൽ 63 ശതമാനത്തോളം വരുന്ന 2,46,409 പേരും ബഹ്‌റൈൻ കോട്ടയാണ് സന്ദർശിച്ചത്. 64,561 സന്ദർശകരുമായി ട്രീ ഓഫ് ലൈഫും വിസിറ്റർ സെന്ററും രണ്ടാം സ്ഥാനത്തും, 37,020 സന്ദർശകരുമായി ബഹ്‌റൈൻ നാഷണൽ മ്യൂസിയം മൂന്നാം സ്ഥാനത്തുമുണ്ട്.

സന്ദർശകരിൽ ഏറ്റവും കൂടുതൽ വിദേശികളായിരുന്നു, 1,87,567 വിദേശികളാണ് എട്ട് മാസത്തിനിടെ ഇവിടെയെത്തിയത്. ബഹ്‌റൈൻ സ്വദേശികളായ 99,099 പേരും, ടൂറിസ്റ്റ് ഏജൻസികൾ വഴി 59,681 പേരും വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. കൂടാതെ മറ്റ് അറബ് രാജ്യങ്ങളിൽ നിന്ന് 17,324 പേരും ജി.സി.സി രാജ്യങ്ങളിൽ നിന്ന് 15,877 പേരും എത്തിയിട്ടുണ്ട്. സംഘടിത ഗ്രൂപ്പുകളായി 6,918 പേരും, സ്വകാര്യ സ്കൂളുകളിൽ നിന്ന് 4,054 പേരും, നഴ്സറികളിൽ നിന്ന് 1,123 കുട്ടികളും എത്തി. ചരിത്ര-പുരാവസ്തു കേന്ദ്രങ്ങളിലേക്കായിരുന്നു ഏറ്റവും കൂടുതൽ ആളുകൾ എത്തിയത്, ആകെ 2,56,813 സന്ദർശകരാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്.

വർഷത്തിലെ ആദ്യ മാസമായ ജനുവരിയിലാണ് ഏറ്റവും കൂടുതൽ സന്ദർശക തിരക്ക് അനുഭവപ്പെട്ടത്, 1,67,765 പേരാണ് അന്ന് എത്തിയത്. ഫെബ്രുവരിയിൽ 1,15,817 സന്ദർശകരെ രേഖപ്പെടുത്തി. ജൂലൈയിലെ ചെറിയ കുറവിനു ശേഷം ഓഗസ്റ്റിൽ സന്ദർശകരുടെ എണ്ണത്തിൽ 5.3 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഓഗസ്റ്റിൽ മാത്രം 16,314 പേർ എത്തി. ഇതിലും 9,505 സന്ദർശകരുമായി ബഹ്‌റൈൻ കോട്ട തന്നെയാണ് മുന്നിലെത്തിയത്. ബു മാഹെർ കോട്ട, കൾച്ചറൽ ഹാൾ, അൽ ജസ്ര ക്രാഫ്റ്റ് സെന്റർ, പേർലിംഗ് പാത്ത്, ബാർബാർ ടെംമ്പിൾ, ആലിയിലെ പുരാതന ബറിയൽ മൗണ്ട്സ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പൈതൃക കേന്ദ്രങ്ങളിലും ആയിരക്കണക്കിന് സഞ്ചാരികൾ സന്ദർശനം നടത്തി.

article-image

bfhfgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed