സൗദി പാലം കടന്ന് 'രുചി' ബഹ്റൈനിലേക്ക്
മനാമ: സൗദി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണശാല എന്ന നിലയില്‍ പ്രശസ്തമായ രുചി റെസ്റ്റോറന്റിന്റെ ബഹ്റൈനിലെ ആദ്യ ശാഖ മുഹറഖിലെ അല്‍ഹിലാല്‍ ഹോസ്പിറ്റലിന് സമീപം ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു . ഇന്ന് രാത്രി 7 മണിക്ക് സമസ്ത ബഹ്റൈന്‍ പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ധീന്‍ കോയ തങ്ങളാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.
റെസ്റ്റോറന്റ് മേഖലയില്‍ രണ്ട് പതിറ്റാണ്ടോളം പരിചയ സമ്പന്നതയുള്ള
പാലക്കാട് ജില്ലയിലെ വല്ലപ്പുഴ സ്വദേശി അബ്ദുല്‍ ഹക്കീമിന്റെ ഉടമസ്ഥതയില്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയിലെ ദമാമില്‍ തുടങ്ങിയ റെസ്റ്റോറന്റിന് ഭക്ഷണ പ്രേമികള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യന്‍. ചൈനീസ്, തായ് വിഭവങ്ങളുടെ വൈവിധ്യവും
മലയാളികള്‍ക്ക് വേണ്ടിയുള്ള നാടന്‍ പ്രഭാത ഭക്ഷണവും, വാഴയിലയില്‍ ഊണുമാണ് രുചി റെസ്റ്റോറന്റില്‍ ഒരുക്കിയിരിക്കുന്നത്. ഭക്ഷണ വിഭവങ്ങളുടെ ഗുണമേന്മയും മികച്ച കസ്റ്റമര്‍ സര്‍വ്വീസുമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്ന് രുചി റെസ്റ്റോറന്റിന്റെ മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ ഹക്കീം വല്ലപ്പുഴ പറഞ്ഞു. ഹോം ഡെലിവറി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ 6.30 മുതല്‍ രാത്രി 12.30 വരെയാണ് പ്രവര്‍ത്തന സമയം. കൂടുതല്‍ വിവരങ്ങള്‍ക്കും ഹോം ഡെലിവറിയ്ക്കും 39341236 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ഇന്ന് മുഹറഖില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന രുചി റെസ്റ്റോറന്റില്‍ നിന്ന്
1
2

