വിദ്യാർത്ഥികളെ ഇരയാക്കി മണിചെയിൻ തട്ടിപ്പ്; കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികളെ ഇരയാക്കി മണിചെയിൻ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നതിനെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തെ അതീവ ഗൗരവമുള്ളതായി കാണുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരത്തിലുള്ള പുതിയ തട്ടിപ്പുകളെ നേരിടാൻ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പോലീസ് ജാഗ്രത പാലിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തരവേളയില്‍ മോൻസ് ജോസഫിന്‍റെ അടിയന്തിര ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

