ഐ.സി.ആർ.എഫ് അത്താണിയായത് 400 കുടുംബങ്ങൾക്ക്: തൊഴിലാളികൾക്കായി അവധിക്കാല ആഘോഷവും സംഘടിപ്പിക്കും
മനാമ: െഎ.സി.ആർ.എഫ്,നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ 400 ഓളം കുടുംബങ്ങൾക്ക് ഇതുവരെ സാമ്പത്തിക സഹായം നൽകാനായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏകദേശം ഒന്നര മില്യൺ ഡോളർ(5,50000 ദിനാർ) ആണ് ബഹറിനിൽ വച്ച് മരണപ്പെട്ട താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഈയിനത്തിൽ മാത്രം ചിലവഴിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു. തൊഴിലാളികൾക്കുവേണ്ടി ജൂൺ 28 ന് പ്രത്യേക അവധിക്കാല ആഘോഷവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
െഎ.സി.ആർ.എഫ് പ്രവാസി ഇന്ത്യൻ തൊഴിലാളികൾക്കായി നടത്തുന്ന ക്ഷേമപദ്ധതികളുടെ ചുവടുപിടിച്ചാണിത്. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ആനന്ദം നൽകുവാനും അതോടൊപ്പം, സമൂഹത്തിൽനിന്ന് ലഭ്യമായ പിന്തുണയെക്കുറിച്ച് അവരെ ബോധവൽക്കരിക്കുവാനും കൂടിയാണ് ഇൗ പരിപാടി കൊണ്ട് ഉദേശിക്കുന്നത്. സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമാണ് മത്സരത്തിൽ വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകും. ഇന്ത്യൻ ക്ലബിൽ അന്നേദിവസം ഉച്ചക്കുശേഷം മൂന്ന് മണി മുതലാണ് പരിപാടി. വടം വലി, ഒാട്ട മത്സരം, ചാക്കിൽകയറി. ഒാട്ടം, കരോക്കെ ഗാനമേള , തത്സമയ ക്വിസ്, സിനിമാറ്റിക്ക് നൃത്തം എന്നീ കലാപരിപാടികൾക്ക് ശേഷം ഭക്ഷണ വിതരണവും നടക്കും.
ബഹ്റൈനിൽ ഇന്ത്യൻ തൊഴിലാളികളുടെ പൊതുവായ ക്ഷേമത്തിനായി ബഹ്റൈനിലെ ഇന്ത്യൻ അംബാസിഡർക്ക് കീഴിൽ 1999 ൽ സ്ഥാപിതമായ സർക്കാരിതര, ലാഭേച്ഛയില്ലാത്ത സംഘടനയാണ് ഐ.സി.ആർ.എഫ് . ഇന്ത്യൻ സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗത്തിന് സഹായം നൽകുക എന്നതാണ് മുഖ്യ ലക്ഷ്യം.ഇതിൽ നിയമസഹായം, അത്യാഹിത സന്ദർഭങ്ങളിൽ നൽകുന്ന സഹായം, കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ, മെഡിക്കൽ സഹായം,അത്യാഹിത സന്ദർഭങ്ങളിൽ നൽകുന്ന സഹായം, കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ, മെഡിക്കൽ സഹായം, കൗൺസലിംഗ് തുടങ്ങിയവയും ഉൾപ്പെടുന്നു. ഇൗ വർഷം െഎ.സി.ആർ.എഫിെൻറ ക്ഷേമപദ്ധതികൾക്ക് വിവ ബഹ്റൈൻ പ്രധാന സ്പോൺസർ ആണ്. സ്പെക്ട്ര’ ചിത്രരചന മത്സരം ഡിസംബർ 13 ന് ബഹ്റൈനിലെ ഇൻറനാഷണൽ എക്സിബിഷൻ സെന്ററില്‍ നടക്കും. ഇതിനായുള്ള പ്രാഥമിക പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
വാർത്താസമ്മേളനത്തിൽ െഎ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ്, വൈസ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ, ജോയിൻറ് സെക്രട്ടറി പങ്കജ് നല്ലൂർ അംഗങ്ങളായ സുധീർ തിരുനിലത്ത് തുടങ്ങിയവർ സംബന്ധിച്ചു.

