ഭരണ കര്‍ത്താക്കള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് യു.പി.പി
മനാമ: ഇന്ത്യൻ സ്‌കൂൾ ഭരണ കർത്താക്കൾക്ക് ഉത്തരവാദിത്വ ബോധമില്ലെന്നും സ്‌കൂളിന് നിലവാര തകര്‍ച്ചയുഉണ്ടായതായും യു.പി.പി ഭാരവാഹികള്‍ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. അടിക്കടിയുള്ള ഫീസ് വര്‍ദ്ധനവിനും ചൂടിന്‍റെ പേരിലുള്ള പഠനസമയ ക്രമീകരണത്തിനും മന്ത്രാലയത്തിന്‍റെ രേഖാമൂലമുള്ള അനുമതിയുണ്ടോ എന്നും ഭാരവാഹികൾ ചോദിച്ചു. ഇന്തൃന്‍ സ്കൂളിലെ വാഹനത്തില്‍ രാവിലെ പോയ കുട്ടി വാഹനത്തില്‍ ഉറങ്ങി പോയപ്പോള്‍ അവിടെ ഇറക്കാതെ അടുത്ത സ്കൂളിലേക്കുള്ള നെട്ടോട്ടത്തിനിടയില്‍ കുട്ടി ബഹളം വെച്ചപ്പോള്‍ തിരിച്ചെത്തിക്കുകയും ചെയ്ത സംഭവം ഇപ്പോഴത്തെ ചെയര്‍മാനും കമ്മറ്റിക്കും ഒരു പുതിയ സംഭവമായിരിക്കകില്ലെന്നും യു പി പി ആരോപിക്കുന്നു.
ഒരു സ്‌കൂളിലും നടപ്പിലാക്കാത്ത സമയക്രമം മാറ്റിയിരിക്കുന്നത് എയര്കണ്ടീഷനുകൾ പ്രവർത്തിക്കാത്തതുകൊണ്ടാണ്.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജൃത്തു നിന്നു വരികയും തെരഞ്ഞെടുപ്പിലൂടെ ഒരു കമ്മൃൂണിറ്റി സ്കൂളിന്‍റെ തലപ്പത്ത് അധികാരത്തിലെത്തുകയും ചെയ്തിട്ട് തെരഞ്ഞെടുപ്പില്‍ എതിര്‍ പക്ഷത്തുണ്ടായ സ്ഥാനാര്‍ത്ഥികളുടെ മക്കള്‍ക്ക് സീറ്റ് നിഷേധിക്കുന്നത് എന്ത് രാഷ്ട്രീയ മരൃാദയും സംസ്കാരവുമാണെന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
ബഹ്റൈന്‍ ക്വാളിറ്റി എഡുക്കേഷന്‍റെ വിലയിരുത്തൽ പ്രകാരം തൃപ്തികരം മാത്രമുള്ള ഇന്തൃന്‍ സ്കൂളിനെ പോലുള്ള വിദൃാലയങ്ങള്‍ക്ക് തോന്നും പോലെ ഫീസ് വര്‍ദ്ധനപാടില്ല എന്നാണ് മാധൃമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത്. ഓരോ പ്രവാസിയും കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഈ ഘട്ടത്തിലും മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പറഞ്ഞു നടപ്പിലാക്കിയ ഫീസ് വർധന ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. സ്‌കൂളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ വേണ്ടുന്ന രാവിലെയും ഉച്ചയ്ക്കുമുള്ള സമയങ്ങളിൽ ഭരണസമിതിൽപെട്ടവർക്ക് സ്‌കൂളിൽ സമയം ചിലവഴിക്കാൻ കഴിയില്ലെങ്കിൽ ഈ ഉത്തരവാദിത്വം ഏറ്റെടുക്കരുതെന്നും യു പി പി ചെയർമാൻ അബ്രഹാം പറഞ്ഞു.എല്ലാം ഓണ്‍ലൈനിലുണ്ട് എന്ന് പറയുന്നത് വിഷമങ്ങളനുഭവിക്കുന്ന സാധാരണക്കാരായ രക്ഷിതാക്കളോടുള്ള അവഗണനയും പരിഹാസൃതയുമാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
യു .പി.പി മീഡിയ കണ്‍വീനര്‍ എഫ്.എം ഫൈസല്‍ ,ജൃോതിഷ് പണിക്കര്‍,, ബിജു,മോനി ഒടികണ്ടത്തില്‍,മസ് ഫിലിപ്പ്, അന്‍വര്‍ ശൂരനാട്,ഷിജുവര്‍ക്കി,എബിതോമസ്,ജോര്‍ജ്ജ് മാത്യു ,സേവ്യര്‍ തുടങ്ങിയവരും സംബന്ധിച്ചു.

