'ബാപ്പു തേരി ' ഒരുക്കി ഫാദേഴ്സ് ദിനത്തിൽ ബഹ്‌റൈനിലെ കലാകാരന്മാർ


മനാമ :ബഹ്‌റൈനിലെ ഒരു കൂട്ടം  പ്രവാസി യുവാക്കൾ ഫാദേഴ്‌സ് ദിനത്തിന് ആദരപൂർവം സംഗീത ആൽബം സമർപ്പിക്കുന്നു . ബാപ്പു തേരി എന്ന് പേരിലുള്ള സംഗീത ആൽബത്തിന്റെ ആദ്യ പ്രദർശനം ബഹ്റൈന്‍ ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടന്നു.ബഹ്‌റൈനിലെ കലാകാരൻ ഷെലിൻ ചാക്കോ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ആൽബത്തിന്റെ പ്രമേയം താനും പിതാവും കൂടിയുള്ള ചെറുപ്പം തൊട്ടുള്ള ഓർമ്മകൾ തന്നെയെന്ന് ഷെലിൻ ചാക്കോ പറഞ്ഞു.  പാടിയിരിക്കുന്നതും ഷെലിൻ ചാക്കോ ആണ്.ബഹ്‌റൈനിലെ തന്നെ യുവകലാകാരൻ അഭിമന്യു സഹാരാജൻ,ഡിയോ ൺ ഡിസൂസ,സയോൺ സൈമൺ എന്നിവരാണ്  ആണ് സംഗീതം പകർന്നത്.മിക്സിംഗ് ഷിബിൻ പി സിദ്ദിഖ്.കേരളത്തിൽ വച്ച് ചിത്രീകരിച്ച വീഡിയോ എടുത്തത് നജീബ് ഖാൻ,ബാൻഡ് ഷോട്ട് ജിതിൻ തോമസ്,എന്നിവരാണ് തങ്ങളുടെ കാര്യം മാറ്റി വെച്ച്, മക്കളുടെ ഉന്നമനത്തിൽ സന്തോഷം കണ്ടെത്തുന്ന എല്ലാ പിതാക്കന്മാർക്കും ഉള്ള ഒരു എളിയ ഉപഹാരമാണ് ഈ സൃഷ്ടി എന്ന് ഇതിന്റെ അണിയറ ശിൽപ്പികൾ പറഞ്ഞു.

 
 

article-image

അണിയറപ്രവര്‍ത്തകര്‍

വീഡിയോ ആല്‍ബം

You might also like

  • Lulu Exchange
  • Straight Forward

Most Viewed