ബഹ്‌റൈൻ കലാകാരന്റെ ഹ്രസ്വ ചിത്രം റിലീസാകുന്നു


മനാമ: ബഹ്‌റൈൻ പ്രവാസി കലാകാരനും നാടക പ്രവർത്തകനുമായ എറണാകുളം കലൂർ സ്വദേശി ജയശങ്കർ പ്രധാന കഥാപാത്രമായുള്ള ഹ്രസ്വ ചിത്രം പണിപ്പുരയിൽ ഒരുങ്ങുന്നു. 4 മിനുട്ട്  എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ചിത്രം നിത്യജീവിതത്തിൽ  സമയത്തിന്റെ വിലയും അതിലൂടെ സമൂഹത്തിന് വലിയൊരു സന്ദേശവുമാണ് ലക്ഷ്യമിടുന്നതെന്ന് ഇതിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു. 
ഭക്ഷണം അന്നനാളത്തിൽ കുടുങ്ങി അനേകം പേർക്ക് ദാരുണ മരണം നമ്മുടെ നാട്ടിൽ എന്നും സംഭവിക്കുന്നു. അധികം ബുദ്ധിമുട്ടില്ലാത്ത ഒരു പ്രഥമ ശുശ്രൂഷ കൊണ്ട് ഇത്തരം മരണങ്ങൾ കുറക്കാൻ പറ്റും. എന്നാൽ പലപ്പോഴും അറിവില്ലായ്മകൊണ്ടോ എടുത്തുചാട്ടം കൊണ്ടോ പലപ്പോഴും ജീവന് തന്നെ ഭീഷണിയാകുന്ന രീതിയിലേക്കാണ് ഒടുവിൽ കാര്യങ്ങൾ ചെന്നെത്തുക. അത്തരം അവസ്‌ഥയെ നാം എങ്ങിനെ അതിജീവിക്കും എന്നതാണ് ഈ ചിത്രത്തിലൂടെ നൽകുന്ന സന്ദേശമെന്ന് ജയശങ്കർ പറഞ്ഞു.
വളരെ നിർണായകമായ ആ 4 മിനുട്ടുകൾ വിലപ്പെട്ട ഒരു ജീവനും മരണത്തിനും വിലപേശുമ്പോൾ അറിവില്ലായ്മയുടെ നിസ്സഹായത എടുത്തു കാട്ടുന്ന ഒരു ചിത്രമായിരിക്കും ഇത് 25 മിനിറ്റുകൾ ദൈർഖ്യമുള്ള ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ എറണാകുളത്ത് പുരോഗമിക്കുന്നു. ബഹ്‌റൈനിലെ നിരവധി നാടകങ്ങളിൽ വിവിധ കഥാപാത്രങ്ങൾ അവതരിപ്പിച്ച ജയശങ്കർ ഇപ്പോൾ ടി വി സീരിയൽ രംഗത്തും സജീവമാണ്.
 
 
 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed