അരങ്ങേറ്റം ജൂൺ 21 ന്
മനാമ: ബഹ്‌റൈനിലെ നൃത്താധ്യാപിക കലാക്ഷേത്ര ലേഖാ ശശിയുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ച നൃത്ത വിദ്യാർഥിനികളുടെ ഭരതനാട്യം അരങ്ങേറ്റം ജൂൺ 21 വെള്ളിയാഴ്ച വൈകീട്ട് 5;30 മുതൽ ബഹ്‌റൈൻ കൾച്ചറൽ ഹാളിൽ വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഗിരീഷ് (വായ്പ്പാട്ട്)വിദ്യാ ചന്ദ്രശേഖർ (വീണ) വിനീത് (മൃദംഗം) എന്നീ ഇന്ത്യയിൽ നിന്നുള കലാകാരന്മാർ പിന്നണിയിൽ ലൈവായി പക്കമേളമൊരുക്കും. ബഹ്‌റൈൻ കഥക് കലാകാരൻ ഖലീൽ അലാഷർ മുഖ്യാതിഥി ആയിരിക്കും. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ,ഐ ഐ പി എ പ്രിൻസിപ്പൽ അമ്പിളിക്കുട്ടൻ എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും.റീസ മേരി, അപർണ എസ്,ആദർശിനി,നന്ദിനി,കീർത്തന,പ്രിയശ്രുതി,നേത്ര,ആഷിക എന്നിവരാണ് അരങ്ങേറ്റം നടത്തുന്ന വിദ്യാർഥിനികൾ.

