അൽഫോൻസ് ജോസഫ് സംഗീത പരിശീലനത്തിനായി എത്തുന്നു
മനാമ:പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് ജോസഫിന്റെ ആഭിമുഖ്യത്തിലുള്ള ക്രോസ് റോഡ്‌സും ബഹ്‌റൈൻ തിരുഹൃദയ ദേവാലയവും ചേർന്ന് ബഹ്‌റൈനിൽ 15 ദിവസത്തെ സംഗീത പഠന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. മൂന്ന് വിഭാഗങ്ങളിലായാണ് ക്യാമ്പ് നടത്തുക. മ്യൂസിക് ബാൻഡ് എങ്ങിനെ തുടങ്ങണം,എങ്ങനെ പെർഫോം ചെയ്യണം,ചിട്ടപ്പെടുത്തൽ,പശ്ചാത്തലം ഒരുക്കൽ തുടങ്ങിയവയുടെയെല്ലാം പ്രാഥമിക പാഠങ്ങൾ ഉൾക്കൊള്ളുന്ന ബാൻഡ് ഫിയസ്റ്റ വിഭാഗം ഇതിൽ സംബന്ധിക്കുന്നവരെ ഉൾപ്പെടുത്തി അവസാന ഘട്ടത്തിൽ ബാൻഡ് പെർഫോമൻസ് കൂടി ഉണ്ടാകും.
4 വയസ്സ് മുതൽ 8 വയസ്സ് വരെയുള്ളവർക്കായി സംഗീത പരിശീലനവും ഗെയിംസ്,ചിത്രകല എന്നിവ കൂടി ഉൾപ്പെടുത്തി സ്പ്ലാഷ് എന്ന വിഭാഗം ഉണ്ടാകും.15 വയസ്സിനു മുകളിൽ ,പ്രായമുള്ളവർക്ക് പ്രഫഷണൽ ഗായകർക്ക് വേണ്ടിയുള്ള പ്രൊ വോക്കൽ വർക്ക് ഷോപ്പ് ഉണ്ടാകും. റെക്കോർഡിംഗ് സ്റ്റുഡിയോവിൽ പാടുന്നതടക്കമുള്ള പരിശീലനമാണ് ഈ വിഭാഗത്തിന് ഉണ്ടായിരിക്കുക.ശബ്ദ നിയന്ത്രണം,അടക്കമുള്ള വിവിധ പരിശീലനങ്ങൾ ഈ വിഭാഗത്തിൽ ഉണ്ടാകും.ക്യാംപിൽ സംബന്ധിക്കുന്നവർക്ക് അൽഫോൻസ് ജോസഫ് അവലോകനം നടത്തി സർട്ടിഫിക്കറ്റ് നൽകും.കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 39873814, 34060640 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

